ബാര്‍കോഴ കേസ് അട്ടിമറിച്ചവര്‍ കുടുങ്ങും; കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്....
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായിരുന്ന കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് എസ്പി ആര് സുകേശന്റെ ഹര്‍ജിയിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ബാര്‍കോഴ കേസില്‍ ഉന്നത ഇടപെടല്‍ നടന്നെന്നും കേസ് അട്ടിമറിച്ചത് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയാണെന്നാരോപിച്ചായിരുന്നു സുകേശന്റെ ഹര്‍ജി. കേസില്‍ അട്ടിമറി നടന്നതായുള്ള സുകേശന്റെ വാദം അംഗീകരിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കുന്നത്.

ബാര്‍കോഴ കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് 11 ഓളം ഹര്‍ജികള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് തന്നെ ആരോപണവുമായി രംഗത്ത് വന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസ് ആര് അനേഷിക്കണെന്നത് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും കോടതി നിര്‍ദ്ദശിച്ചിട്ടുണ്ട്.
ബാര്‍കോഴ കേസില്‍ വന്‍ അട്ടിമറിയാണ് നടന്നതെന്നാണ് സുകേശന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. അട്ടിമരി നടത്തിയതാരൊക്കെയെന്ന് അന്വേഷിക്കുമെന്നായിരുന്നു എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം. അതേസമയം അനേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതതലയുടെ പ്രതികരണം.
കേസ് അട്ടിമറിച്ചത് മാത്രമല്ല, മാണിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കണമെന്ന് ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ് ആവശ്യപ്പെട്ടു. മാണിയുടെ സ്വത്ത് വിവരങ്ങളടക്കം അന്വേഷിക്കണം. അപ്പോള്‍ എല്ലാ സത്യങ്ങളും പുറത്തുവരും. കേസ് അട്ടിമരിക്കാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ഇടപെട്ടു എന്നതിന് തെളിവാണ് സുകേശന്റെ വെളിപ്പെടുത്തലെന്നും ബിജു രമേശ് പറഞ്ഞു.
Read Also: പിഎസ്സിയുടെ ഓണസമ്മാനം; ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ കോഴിക്കോട്...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications