ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കെതിരെ അന്വേഷണം
തൃശ്ശൂര്‍: ഭൂമിയുടെ ന്യായവില കുറച്ച് വിറ്റതിന് ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കെതിരെ അന്വേഷണം. ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷന്റെ ഭാര്യ രഞ്ജന ഭൂഷനെതിരെയാണ് അന്വേഷണം. തൃശ്ശൂര്‍ വിജിലന്‍ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തൃശ്ശൂര്‍ പാട്ടുരായ്ക്കലെ ഭൂമി ന്യായവില കുറച്ച് വിറ്റുവെന്ന പരാതിയിലാണ് നടപടി. ന്യായ വില കുറയ്ക്കുന്നതിന് ഉത്തരവിട്ട തൃശ്ശൂര്‍ ജില്ലകളക്ടര്‍, എഡിഎം, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അഡ്വക്കേറ്റ് വിദ്യസംഗീതാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസില്‍ രഞ്ജന നാലാം പ്രതിയാണ്. ഇതിന് കൂട്ടു നിന്നെന്ന് ആരോപിയ്ക്കുന്ന കളക്ടര്‍ ഒന്നാം പ്രതിയും എഡിഎം രണ്ടാം പ്രതിയും വില്ലേജ് ഓഫീസര്‍ മൂന്നാം പ്രതിയുമാണ്. നാല്‍പ്പത് സെന്റ് ഭൂമിയുടെ ന്യായവിലയില്‍ കുറവ് വരുത്തിയത് 4.94 കോടി രൂപയാണ്.












Click it and Unblock the Notifications