കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വന്‍കിട അഴിമതി അന്വേഷിക്കാനൊന്നും ഞങ്ങളെ കിട്ടില്ല'; വീണ്ടും വിവാദത്തിലായി വിജിലന്‍സ്...

Google Oneindia Malayalam News

കൊച്ചി: വന്‍കിട അഴിമതികളെ കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കില്ലെന്ന് വിജിലന്‍സിന്റെ നോട്ടീസ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡിലാണ് വിജിലന്‍സിന്റെ പുതിയ പ്രഖ്യാപനം പ്രത്യക്ഷപ്പെട്ടത്.

ഇത് വിവാദമായതോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആളുകള്‍ എത്തിതുിടങ്ങിയതോടെ അധികൃതര്‍ നോട്ടീസ് എടുത്തുമാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വ്യത്യസ്ത കേസുകളില്‍ വിജിലന്‍സ് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേട്ടിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന വിജിലന്‍സ് നടപടി ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

bribe

കോടതിയു രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നോട്ടീസും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചായിരുന്നു വിജിലന്‍സിനെതിരായ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം, ബാര്‍ കോഴക്കേസ് എന്നീ കേസുകളിലാണ് തുടര്‍ച്ചയായി വിജിലന്‍സിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

English summary
Vigilance department's notice about bribery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X