ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍
ദില്ലി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് സുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. സ്വാതന്ത്ര്യദിനത്തിനത്തോട് അനുബന്ധിച്ചാണ് രാഷ്ട്രപതി പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചത്.
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ഇകെ നിരഞ്ജന്‍ ശൗര്യചക്രയും പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സേനയാണ് ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് നിരഞ്ജനെ ശുപാര്‍ശ ചെയ്തത്. പോലീസുകാര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ആറ് ഓഫീസര്‍മാരും രാഷ്ട്രപതിയുടെ ഫയര്‍ മെഡലിന് അര്‍ഹരായി.

എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേശ് മാത്യുവിനും പുരസ്‌കാരം ലഭിച്ചു. കോട്ടയം എസ്ബിസിഐഡി ഡിവൈഎസ്പി അജിത്, തിരുവനന്തപുരം ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി മോഹനന്‍ നായര്‍, പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ ഡിവൈഎസ്പി വര്‍ഗീസ്, പട്ടം സീനിയര്‍ സിവില്‍ പോലീസ് അനില്‍, തിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍ ജയന്‍, ഡിവൈഎസ്പി ആര്‍ മഹേഷ്, അലപ്പുവ എഎസ്പി എംടി ആന്റണി, വല്യമല ഹെഡ് കോണ്‍സ്റ്റബിള്‍ ശശികുമാര്‍, കണ്ണൂര്‍ റിക്രൂട്ട് ട്രെയിനിംഗ് സെന്റര്‍ എഎസ്‌ഐ സുലോചന എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications