Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധിമുട്ടുണ്ടാക്കാതെ അഴിമതി എങ്ങനെ തടയും? തോമസ് ഐസക്കിന് തല തിരിഞ്ഞു തന്നെ

അഴിമതി തടയാന് നടപടി സ്വീകരിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അഴിമതി വിരുദ്ധ നടപടി സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം.

തിരുവനന്തപുരം : 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കള്ളനോട്ട് തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഉചിതമാണെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

അഴിമതി തടയാന് നടപടി സ്വീകരിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അഴിമതി വിരുദ്ധ നടപടി സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം. അഴിമതിക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമ്പോള്‍ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം.

Jacob Thomas

നോട്ട് അസാധുവാക്കല്‍ നടപടിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതിനിടെയാണ് ജേക്കബ് തോമസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഭരണാധികാരിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണ് നോട്ട് പിന്‍വലിക്കലില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും സംഭവിച്ചതെന്നാണ് മോദിയുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. തലതിരിഞ്ഞ നടപടിയെന്നാണ് തോമസ് ഐസക് പറഞ്ഞത്.

അതേസമയം പണം മാറുന്നവരുടെ കൈയില്‍ മഷി പുരട്ടുന്നതിനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഐസക് വീണ്ടും രംഗത്തെത്തി. മഷി എത്തിക്കുന്വനതിനു പകരം എടിഎമ്മുകളില്‍ പണം എത്തിക്കുകയാണ് വേണ്ടതെന്ന് ഐസക്.ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനല്ല, ജനങ്ങളെ ദ്രോഹിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഐസക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+