തനിക്കെതിരായ അന്വേഷണം; ജേക്കബ് തോമസ് സിബിഐയ്ക്ക് കത്തയച്ചു
കൊച്ചി: ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിനെതിരെ വിജിലന്‍സ് ഡയറക്ടര്‍. തനിക്കെതിരെ അന്വേഷിക്കാന്‍ സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അസാധാരണമാണെന്ന് സിബിഐയ്ക്ക് അയച്ച കത്തില്‍ ജേക്കബ് തോമസ് വ്യക്തമാക്കി.
ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ചാണ് സിബിഐ നിലപാടെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചാണോ സത്യവാങ്മൂലം നല്‍കിയതെന്നും ജേക്കബ് തോമസ് കത്തില്‍ ചോദിച്ചിട്ടുണ്ട്. നടപടി സിബിഐ ഡയറക്ടറുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി.

ജേക്കബ് തോമസ് 2009ല്‍ കെ.ഡി.ഡി.എഫ്.സി എം.ഡി ആയിരിക്കെ കൊല്ലത്തെ ടി.കെ.എം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പഠിപ്പിക്കുകയും വേതനം പറ്റുകയും ചെയ്തുവെന്നാണ് കേസ്. കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂറാണ് ജേക്കബ് തോമസിനെതിരെ കോടതിയെ സമീപിച്ചത്. സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് പറയുന്നു. ഈ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ ഹോക്കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications