അഴിമതി നടത്തിയ പോലീസുകാരും കുടുങ്ങും: വിജിലന്‍സ് അന്വേഷണത്തിന് പോലീസുകാരല്ലാത്ത ഉദ്യോഗസ്ഥര്‍...
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകള്‍ ഇനി എഴുതി തള്ളാനാവില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറയുന്നത്. പ്രത്യേക സംഘം നിലവില്‍ വന്നാല്‍ പോലീസുകാരുടെ ഒത്തുകളി നടക്കില്ല, പൂട്ട് വീഴും.
തിരുവനന്തപുരം: വിജിലന്‍സ് കേസുകളിലെ അന്വേണങ്ങള്‍ പലപ്പോഴും എങ്ങുമെത്താറില്ല. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെ പ്രതികളാകുന്ന കേസുകള്‍ രാഷ്ട്രീ സമ്മര്‍ദ്ദംമൂലമോ അന്വേഷണ സംഘം അട്ടിമറിച്ചോ തേച്ച് മായ്ച്ച് പോകുമെന്നത് കാലങ്ങളായുള്ള ആക്ഷേപമാണ്.
എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകള്‍ ഇനി എഴുതി തള്ളാനാവില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ പൊലീസുകാരല്ലാത്ത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വിജിലന്‍സിനു കീഴില്‍ ഇതിനായി യൂണിറ്റ് ആരംഭിക്കണമെന്നാണ് ആവശ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. പ്രത്യേക സംഘം നിലവില്‍ വന്നാല്‍ പോലീസുകാരുടെ ഒത്തുകളി നടക്കില്ല, പൂട്ട് വീഴും. ജേക്കബ് തോമസിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്...

ഉന്നത ഉദ്യോഗസ്ഥര്‍
ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടിലുള്ള പൊലീസുകാര്‍ വരെയുള്ളവര്‍ക്കെതിരായ പല കേസുകളും അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ താഴ്ന്ന റാങ്കിലുള്ള ുദ്യോഗസ്ഥര്‍ എങ്ങിനെ അന്വേഷിക്കും?

പ്രതികാര നടപടി
ഭാവിയില്‍ പൊലീസില്‍ അവരുടെ കീഴില്‍ ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ പ്രതികാര നടപടിയുണ്ടാകുമോയെന്നാ പല ഉദ്യോഗസ്ഥരും ഭയക്കുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ അയവ് വരുത്തും.

ഒരേ ബാച്ചില്‍ ജോലി ചെയ്യുന്നവര്‍
ഒരേ ബാച്ചിലുള്ളവരുടെയും അടുപ്പക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ കേസുകള്‍ തേച്ചുമായ്ച്ചു കളയുന്ന ഉദ്യോഗസ്ഥരും വിജിലന്‍സിലുണ്ട്. ഈ സാഹചര്യത്തിലാണു പൊലീസുകാരല്ലാത്തവരെ ഉള്‍പ്പെടുത്തി പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്ന് ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റിക്രൂട്ട്‌മെന്റ്
പ്രത്യേക അന്വേഷണ സംഘത്തെ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി സ്ഥിരമായി വിജിലന്‍സില്‍ നിലനിര്‍ത്തണം. അല്ലെങ്കില്‍ വിവിധ വകുപ്പുകളില്‍ നിന്നും സത്യ സന്ധരായ ഉദ്യോഗസ്ഥരെ യൂണിറ്റിലേക്കു റിക്രൂട്ട് ചെയ്യണം. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ജേക്കബ് തോമസ് നിദ്ദേശിക്കുന്നു.

പരസ്പര സഹായം
മനുഷ്യാവകാശ കമ്മിഷന്‍, പൊലീസ് കംപ്‌ളെയിന്റ് അതോറിറ്റി, കോടതികള്‍ എന്നിവയെല്ലാം പൊലീസുകാര്‍ക്കെതിരായ പരാതികള്‍ പൊലീസ് തന്നെയാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളെല്ലാം തെളിയിക്കപ്പെടാറില്ല. പോലീസുകാര്‍ തമ്മിലുള്ള പരസ്പര സഹായമാണിത് കാരണമെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications