Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോം ജോസിന് 1.19 കോടിയുടെ അനധികൃത സ്വത്ത്: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് വിജിലന്‍സ്

ജോസിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് വിജിലന്‍സ് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടോം ജോസിനെതിരെ പിടി മുറുക്കി വിജിലന്‍സ്. ടോം ജോസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ബാങ്കുകള്‍ക്ക് കത്ത് ല്‍കികഴിഞ്ഞു. ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാവെയാണ് ഈ തീരുമാനം.

പരിശോധനയില്‍ ടോം ജോസിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് വിജിലന്‍സ് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം.

tom-jose

ടോം ജോസിന് ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 മുതലുള്ള കണക്ക് പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയത്.

ടോം ജോസിന്റെ വരുമാനം ഒരു കോടി 91 ലക്ഷവും ചെലവ് 72 ലക്ഷം രൂപയുമാണ്. ടോം ജോസിനു ആകെ രണ്ടു കോടി 39 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്.

ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ടോം ജോസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കെഎംഎംഎല്‍ ഇറക്കുമതി കേസില്‍ നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ടോം ജോസിനെതിരെ കേസുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നതെന്നാണ് വിവരം.

എന്നാല്‍ തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ടോം ജോസ് പ്രതികരിച്ചത്. തന്റെ സ്വത്ത് വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിച്ചത്. ക്രിമന്‍ പശ്ചാത്തലമുള്ളവരാണ് തനിക്കെതിരെ കേസ് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ നടക്കുന്ന അന്വേഷണമെന്നും ടോം ജോസ് ആരോപിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+