ഇന്നത്തെ സത്യം നാളത്തെ സ്വപ്‌നമാണ്;പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന് ജേക്കബ് തോമസ്
ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ എത്തിയവേളയിലാണ് മാധ്യമപ്രവര്‍ത്തകരോടായി നിങ്ങള്‍ പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
തിരുവനന്തപുരം: എന്റെ ജോലിയാണ് ചെയ്യുന്നത് അത് തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ എത്തിയവേളയിലാണ് മാധ്യമപ്രവര്‍ത്തകരോടായി നിങ്ങള്‍ പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ഇന്നത്തെ സത്യം നാളത്തെ സ്വപ്‌നമാണല്ലോ എന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസ് തുറമുഖ ഡയറക് ടറായിരിക്കെ വരുത്തിയ ക്രമക്കേടുകള്‍ക്കും വീഴ്ചകളുടെയും പേരില്‍ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണുകളില്‍ ഇരുന്ന് ആരോപണം ഉന്നയിക്കുന്നത് ആരാണ് എന്നായിരുന്നു മറുപടി.

ശക്തമായി മുന്നോട്ട് പോകും
അഴിമതി അവസാനിപ്പിക്കാനുള്ള സംവിധാനമാണ് വിജിലന്‍സ്. വിജിലന്‍സിലെ ജോലിയുമായി ശക്തമായി മുന്നോട്ട് പോകും. വിജിലന്‍സിലെ പ്രശ്‌നങ്ങള്‍ ജനകീയ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

തലപ്പത്ത്
വിജിലന്‍സിന്റെ തലപ്പത്ത് ജേക്കബ് തോമസ് തന്നെ തുടരുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

പ്രതികരണം പിന്നീട്
ജേക്കബ് തോമസിന്റെ രാജികത്ത് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം തങ്ങളുടെ മുന്നില്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചതും.

ഭൂരിപക്ഷവും
മുഖ്യമന്ത്രിയുടെ ഓഫിസാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നത്. ജേക്കബ് തോമസ് രാജിവെക്കേണ്ടതില്ല എന്നു വ്യക്തമാക്കി ഇന്നലെയും ഇന്നും വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications