ബാര്‍ കോഴ; ബാബുവിനെതിരെ വിന്‍സന്‍ പോള്‍ അന്വേഷിക്കും
തിരുവനന്തപുരം: 10 കോടിരൂപ ബാര്‍ ഉടമകളില്‍ നി്ന്നും കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തില്‍ മന്ത്രി ബാബുവിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷിക്കും. വിജിലന്‍സ് ഉത്തരമേഖല എ.ഡി.ജി.പി ജേക്കബ് തോമസ് അന്വേഷണത്തില്‍ നിന്നും ഒഴിവായ സാഹചര്യത്തിലാണ് വിന്‍സന്‍ പോളിന് ചുമതല നല്‍കിയിത്.
ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടന്ന നിയമോപദേശം തള്ളി ബുധനാഴ്ചയാണ് ക്വിക്ക് വേരിഫിക്കേഷന്‍ പ്രഖ്യാപിച്ചത്. പതിനഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി ജേക്കബ് തോമസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തുറമുഖ വകുപ്പില്‍ മന്ത്രിക്കൊപ്പം ജേക്കബ് തോമസ് പ്രവര്‍ത്തിച്ചിരുന്നതില്‍ ജേക്കബ് തോമസ് ഒഴിവാകുകയായിരുന്നു.

അന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ പോളിനെ സഹായിക്കാന്‍ വിജിലന്‍സ് മധ്യമേഖല എസ്.പി. കെ.എം. ആന്റണിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. എം.എന്‍. രമേശും സംഘവും ഉണ്ടാകും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായില്ലെങ്കില്‍ 42 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
30 ലക്ഷമായി ബാര്‍ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചെങ്കിലും 10 കോടി രൂപ കോഴ നല്‍കിയതിനെ തുടര്‍ന്ന് 23 ലക്ഷമാക്കി കുറച്ചെന്നാണ് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നത്. കെ എം മാണിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മന്ത്രിക്കെതിരെ കൂടി അഴിമതി വിഷയത്തില്‍ അന്വേഷണം തുടങ്ങുന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications