Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജിലന്‍സ് ഡയറക്ട്രേറ്റ് ഇനി സിസിടിവി നിയന്ത്രണത്തില്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ട്രേറ്റിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിജിലന്‍സ് ഡയറക്ട്രേറ്റ് പൂര്‍ണ്ണമായും സിസിടിവി നിയന്ത്രണത്തിലാക്കാന്‍ പദ്ധതി. വിജിലന്‍സ് കേസുകളിലെ അന്വേഷണം അനന്തമായി കെട്ടികിടക്കുന്നത് ഒഴിവാക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ കര്‍മ്മ പദ്ധതി.

വിജിലന്‍സില്‍ ഒരു പരാതി ലഭിച്ചാല്‍ നീതിയുക്തമായ അന്വേഷണവും അടിയന്തിരമായ നടപടിയുമാണ് ഉണ്ടാകേണ്ടതെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍. കെട്ടികിടക്കുന്ന കേസ് ഫയലുകള്‍ക്ക് മേല്‍ വിജിലന്‍സ് ഡയറക്ടര്‍ പിടിമുറുക്കുമെന്ന് കണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.

Jacob Thomas

വിജിലന്‍സ് കേസില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നാല്‍ കര്‍ക്കശ നടപടിയുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിയമിക്കുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ വിജിലന്‍സില്‍ നടത്തുന്ന അഴിച്ചു പണിയില്‍ ട്രാക്ക് റെക്കോര്‍ഡ് നോക്കി നിയമനം നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+