കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിയായതല്ല....കാലിയാക്കിയതാണ്; കെ ബാബുവിന്റെ ലോക്കര്‍ 'ക്ലീന്‍' ആക്കിയത് ഭാര്യ

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് മന്ത്രി തകെ ബാബുവിന് എതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലന്‍സ് അന്വേഷണത്തിന് മുമ്പ് കെ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ കാലിയാക്കുന്ന സിസിടിവി ദൃശ്യം വിജിലന്‍സിന് ലഭിച്ചു.

തൃപ്പൂണിത്തുറ ജംഗ്ഷനിലെ എസ്ബിടി ബാങ്കിലെ ലോക്കര്‍ ബാബുവിന്റെ ബാര്യ ഗീത തുറക്കുന്ന ദൃശ്യങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച മാസമാണ് ലോക്കര്‍ തുറന്ന് രേഖകളും പണവും നീക്കിയതെന്നാണ് നിഗമനം. വിജിലന്‍സ് അന്വേഷണത്തില്‍ ബാബുവിന്റെ ലോക്കറില്‍ നിന്നും തെളിവുകളൊന്നും കണ്ടെത്താനാവാത്തത് വിജിലന്‍സിനെ കുഴക്കിയിരുന്നു. ഇതിനിടയിലാണ് വിജിലന്‍സ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

 ഒഴിഞ്ഞ ലോക്കര്‍

ഒഴിഞ്ഞ ലോക്കര്‍

ബാബുവിന്റെ ലോക്കറില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് ഒഴിഞ്ഞ ലോക്കര്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ.

തെളിവ് മുക്കി

തെളിവ് മുക്കി

കെ ബാബു നേരത്തെ തന്നെ തെളിവ് മുക്കിയതാണെന്ന സംശയവുമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തിയിരുന്നു.

ഒന്നുമില്ല

ഒന്നുമില്ല

ബാബുവിന്റെയും വടക്കേക്കോട്ട എസ്ബിഐ ശാഖയില്‍ ഭാര്യ ഗീതയുടേയും പേരിലുള്ള ലോക്കറുകളില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആയിരം രൂപയിലും താഴെ മാത്രമാണ് ഇരുവരുടെയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക.

അന്വേഷണം

അന്വേഷണം

അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും പേരിലുള്ള ബാങ്ക് ്ക്കൗണ്ടുകള്‍ വിജിലന്‍സ് നേരത്തെ മരവിപ്പിച്ചിരുന്നു. ബിനാമി ഇടപാടുകാരെന്ന് സംശയിക്കുന്നവരെപറ്റിയും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്.

എല്ലാം മന്ത്രിയായപ്പോള്‍

എല്ലാം മന്ത്രിയായപ്പോള്‍

എസ്ബിടിയുടെ നാല് അക്കൗണ്ടുകളിലായി 17.13 ലക്ഷം നിക്ഷേപമുണ്ടെന്നും ഭാര്യക്ക് 7.45 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വീടും കെട്ടിടവുമടക്കം 1.65 കോടിയുടെ ആസ്തിയുണ്ടെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഒരു ബാധ്യതയും ഇല്ലാതെ മന്ത്രിസ്ഥാനത്തുള്ള വരുമാനം കൊണ്ട് മാത്രമാണ് കെ. ബാബുവും കുടുംബവും ഇത്രയും ആസ്തി നേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
Vigilance enquiry against K Babu's locker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X