വേലി തന്നെ വിളവ് തിന്നുന്നു!!! പണം വാങ്ങി കെഎസ്ആർടിസി ബസ്സുകൾ കേടാക്കുന്നു !! ഉന്നതർ കുടുങ്ങും
കെയുആര്‍ടിസിയിലെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

സ്വകാര്യ ലോബിയെ സഹായിക്കാനായി 2021വരെ പെര്‍മിറ്റ് ഉള്ള പുതിയ വോള്‍വോ ബസ്സുകള്‍ കേടാക്കിയെന്നാണ് ആരോപണം.കുറഞ്ഞ തുകയ്ക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ബസ്സുകാര് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി കൊടുത്ത് എഞ്ചിന് കേടാക്കുകയായിരുന്നത്രേ...

കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ആന്റണി ചാക്കോ, ഡിപ്പോ എഞ്ചിനീയര്‍ എസ് ഷിബു, ഡിടിഒപി ബാബു കുമാര്‍, അസി. എഞ്ചിനീയര്‍ ഉത്തമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ എം ശ്രീകുമാര്‍, ആര്് ചന്ദ്രബാബു, വിജിലന്‍സ് ഓഫീസര്‍ ഇ ജോണ്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം.

കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് തട്ടിപ്പ് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറും, വിതുര ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജൂഡ് ജോസഫും ആണ് പരാതി നല്‍കിയത്.

കെഎസ്ആര്‍ടിസി കോടികള്‍ മുടക്കി വാങ്ങിയ വോള്‍വോ ബസ്സുകളില്‍ പലതും കട്ടപ്പുറത്താണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ജെന്റ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലോ ഫ്ളോര്‍ ബസ്സുകള്‍ വാങ്ങുന്നത്. ലാഭകരമായ റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ പോലും കട്ടപ്പുറത്ത് ആയാല്‍ അത് നന്നാക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ലെന്ന ആരോപണം ഉണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications