കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കെടി ജലീലിനെതിരേ അന്വേഷണം; നിയമനങ്ങളില്‍ വ്യാപക തിരിമറി, ഇഷ്ടക്കാരെ തിരുകിക്കയറ്റി

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിനെതിരേ അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

യോഗ്യതയില്ലാത്ത വ്യക്തികളെ ഉയര്‍ന്ന പദവിയില്‍ നിയമിക്കാന്‍ കെടി ജലീല്‍ ശുപാര്‍ശ ചെയ്‌തെന്ന് കുടുംബശ്രീയുടെ മുന്‍ ഡയറക്ടര്‍ എന്‍കെ ജയ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യവും വിജിലന്‍സ് പരിശോധിക്കും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐഎഎസിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

05

റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കാതെ കുടുംബശ്രീയില്‍ നിമയനം നടത്തി. ഇതുസംബന്ധിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് പരാതി നല്‍കിയത്. പരാതിക്ക് ആധാരമായ തെളിവുകളും രേഖകളും പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെവി മഹേഷ് ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു. ഇനി എന്‍കെ ജയയുടെ മൊഴിയെടുക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

അന്വേഷണത്തില്‍ കാര്യമായ തെളിവുകള്‍ കിട്ടിയാല്‍ മന്ത്രി കെടി ജലീലിനെതിരേ സമ്പൂര്‍ണ അന്വേഷണം പ്രഖ്യാപിക്കേണ്ടിവരും. കേസെടുക്കുകയും ചെയ്യും. കുടുംബശ്രീയിലെ നിയമനങ്ങളില്‍ കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി ഇടപ്പെട്ടുവെന്നാണ് ആക്ഷേപം.

English summary
Vigilance enquiry against Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X