കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കി. ലൈഫ് പദ്ധതിയില്‍ ആരോപിക്കപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. കഴിഞ്ഞ ഒന്നര മാസത്തോളമായി ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ആണ് ഉയര്‍ന്ന് വന്നത്.

'ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ'; കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ'ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ'; കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ

ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവര്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷ് ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ ഇടപാട് നടന്നതായി മൊഴി നല്‍കിയിരുന്നു. പദ്ധതിയില്‍ സ്വപ്‌ന ഇടനിലക്കാരിയാവുകയും ഒരു കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്നും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

cm

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ റെഡ് ക്രസന്റുമായുളള ഇടപാടുകള്‍ സംബന്ധിച്ചും യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ഒപ്പ് വെച്ച ധാരണാ പത്രം സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ലഭിക്കാന്‍ വിവരാവകാശ നിയമപ്രകാരം ശ്രമിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുളളവര്‍ക്ക് ലഭ്യമാക്കാത്തതും വിവാദമായിരുന്നു. ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കാന്‍ റെഡ് ക്രസന്റുമായി കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ കരാറിലെ രണ്ടാം കക്ഷി സര്‍ക്കാരാണ് എന്നാണ് ധാരണാപത്രം വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
Kerala Unlock: Quarantine Duration Limited To 7 Days | Oneindia Malayalam

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എല്ലാ വിവരങ്ങളും പുറത്ത് വന്നതിന് ശേഷം അന്വേഷിക്കാം എന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നത്. വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷനെക്കുറിച്ചുളള ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരും അന്വേഷിക്കുന്നുണ്ട്. റെഡ് ക്രസന്റുമായുളള ധാരണാപത്രം സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചുകശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനഅതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

English summary
Vigilance enquiry in allegations against state government's Life Mission Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X