Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടി കുടുങ്ങും; ത്വരിത പരിശോധനയ്ക്ക് നീക്കം, പ്രോസിക്യൂഷന്റെ ഉപദേശം അന്തിമം!

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിത പരിശോധനയ്ക്ക് ഒരുങ്ങുന്നതായി സൂചന. പ്രാഥമിക പരിശോധന നടത്തിയില്ലെങ്കില്‍ പരാതി കോടതിയിലെത്തുമെന്ന സൂചനയെ തുടര്‍ന്നാണ് വിജിലന്‍സിന്റെ നീക്കങ്ങൾ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതി വന്നതിനെ തുടർന്നാണ് മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുന്നത്.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെഡി ബാബുവിന്റെ നിയമോപദേശം ലഭിച്ചാലുടന്‍ ത്വരിതപരിശോധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

പ്രാഥമിക പരിശോധന

പ്രാഥമിക പരിശോധന

പ്രാഥമിക പരിശോധന നടക്കട്ടെയെന്ന നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. അല്ലെങ്കില്‍ പരാതി കോടതിയില്‍ എത്തുമെന്ന് വിജിലന്‍സും കരുതുന്നു.

നിയമവൃത്തങ്ങള്‍

നിയമവൃത്തങ്ങള്‍

പ്രാഥമിക പരിശോധന നടത്താമെന്ന നിലപാടായിരിക്കും നിയമോപദേശത്തില്‍ ഉണ്ടാവുകയെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോടതിയിലെത്തിയാൽ പണി പാളും

കോടതിയിലെത്തിയാൽ പണി പാളും

പരാതി കോടതിയില്‍ എത്തുമെന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെഡി ബാബുവിന്റെ നിയമോപദേശം തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+