കെ ബാബു ഇനി അഴിയെണ്ണുമോ? ബാബുവിനെതിരെ ഗുരുതര ആരോപണം, റെയ്‌ഡോടെ വിജിലന്‍സ് പിടിമുറുക്കി
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിന് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമെന്ന് വിജിലന്‍സിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. എറണാകുളത്ത് ബിസിനസ് ഗ്രൂപ്പുകളുമായി ബിനാമി ഇടപാടുണ്ടെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പറയുന്നു.
മള്‍ക്കി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ പങ്കാളിത്തമുള്ളതായി ആരോപണമുണ്ട്. തമഴ്‌നാടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ട്. ബേക്കറി ശൃംഖലയുമായും ബന്ധമുണ്ടെന്ന് വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നു.

സ്വത്ത് വകകള്‍
ബാര്‍ കേസില്‍ ബാബുവിനെതിരെ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്ത് വകകളും ആസ്തികളും പരിശോധിക്കാനായിരുന്നു റെയ്ഡ് നടത്തിയത്.

ബിനാമി ഇടപാട്
എറണാകുളത്ത് ബിസിനസ് ഗ്രൂപ്പുകളുമായി കെ ബാബുവിന് ബിനാമി ഇടപാടുകളുണ്ടെന്ന് വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നു.

പങ്കാളിത്തം
നിരവധി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കെ ബാബുവിന് പങ്കാളിത്തമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.

തേനിയില്‍
തേനിയില്‍ കെ ബാബുവിന് 120 ഏക്കര്‍ അനധികൃത സ്വത്ത് ഉണ്ടെന്ന് വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നു.

ഒരേസമയം
വിജിലന്‍സ് സംഘം കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു.

ബിനാമികള്‍
ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തി. മോഹനന്‍, ബാബുറാം എന്നിവര്‍ ബാബുവിന്റെ ബിനാമികളാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

മന്ത്രിയായിരുന്ന കാലയളവില്‍
എക്‌സൈസ് മന്ത്രിയായിരുന്ന കാലയളവിലാണ് മന്ത്രി അനധികൃതമായി സമ്പാദിച്ചതെന്നും
വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്

ബാര്‍ അഴിമതി
ബാര്‍ അഴിമതി കേസില്‍ കെ ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം കേസെടുത്തത്.












Click it and Unblock the Notifications