കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബു റാം കെ ബാബുവിന്‍റെ ബിനാമി തന്നെ; കൂടുതല്‍ തെളിവുകള്‍, കെ ബാബു കുടുങ്ങുമെന്നുറപ്പായി...

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് കുരുക്ക് മുറുക്കുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബു കുരുങ്ങുമെന്നുറപ്പായിരിക്കുകയാമ്. ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ്‌ന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കുമ്പളങ്ങി സ്വദേശിയായ ബാബുറാം കെ ബാബുവിന്റെ ബിനാമി തന്നെയാണെന്നാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ബാബുറാം കെ ബാബുവിന്റെ ബിനാമിയാണെന്നതിന് തെളിവുണ്ടെന്നാണ് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലന്‍സ്. വ്യാഴാഴ്ച വീണ്ടും കെ ബാബുവിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

k-babu

ബാബുറാമിന്റെയും ഭാര്യയുടെയും പേരിലാണ് കെ ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബാബുറാമിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും മറ്റ് വസ്തുവകകളും വാങ്ങിയിട്ടുണ്ട്. 40 സ്ഥലങ്ങളിലാണ് ബാബുറാം ഭൂമി വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള സാമ്പത്തിക സ്രോതസ് എന്താണെന്ന് ബാബുറാം വെളിപ്പെടുത്തുന്നില്ല.

സ്വന്തം പേരില്‍ വാങ്ങിച്ച് കൂട്ടിയ സ്വത്തുക്കള്‍ക്കായി എത്ര പണം ചിലവഴിച്ചെന്നും ബാബുറാമിന്റെ പക്കല്‍ വ്യക്തമായ കണക്കുകളില്ല. രേഖകളൊന്നും താന്‍ സൂക്ഷിക്കാറില്ലെന്നാണ് ബാബുറാമിന്റെ മറുപടി.

ബാബുറാം തന്റെ ഒരു പരിചയക്കാരന്‍ മാത്രമാണെന്നും മറ്റ് ബന്ധമൊന്നുമില്ലെന്നുമാണ് കെ ബാബുവും വിജിലന്‍സിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന രേഖകളും വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്.

ബാബുറാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കെ ബാബുവിനെതിരായ ബാര്‍കോഴ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ബാബുറാം അയച്ച കത്തിന്റെ പകര്‍പ്പ് വിജിലന്‍സ് കണ്ടെടുത്തിരുന്നു. ബാബുറാമും കെ ബാബുവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടതിന്റെ രേഖകളും ഫോണ്‍കോളുകളുടെ വിശദാംശങ്ങളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെയുള്ള അന്വേഷണം ശക്തമാക്കാനാണ് വിജിലന്‍സിന്റെ നീക്കം.കേസില്‍ ബാബുവിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി എത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ബാബുവിന് നോട്ടീസ് നല്‍കി കഴിഞ്ഞു. രാവിലെ 10.30ന് കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
vigilance gets evidences for illegal assets of former minister K Babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X