Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജുരമേശിന്‍റെ കാര്‍ മാണിയുടെ വീട്ടിലെത്തിയതിന് തെളിവ്? ഇത്തവണ മാണി പെട്ടു?

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ വിജിലന്‍സിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. ബിജു രമേശിന്റെ കാര്‍ മന്ത്രി കെഎം മാണിയുടെ വീട്ടില്‍ എത്തിയതിന് തെളിവ് ലഭിച്ചു. 2014 ഏപ്രില്‍ രണ്ടിന് കെഎല്‍ 01ബിബി 2878 നമ്പര്‍ കാറാണ് മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. ഔദ്യോഗിക വസതിയിലെ വാഹന രജിസ്റ്ററിലൂം ഈ കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് മാണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കോഴപ്പണം നല്‍കാന്‍ മാണിയുടെ വീട്ടിലെത്തിയത് ഈ കാറിലായിരുന്നെന്നാണ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി വിജിലന്‍സിന് മൊഴി നല്‍കിയത്. രാജ്കുമാര്‍ ഉണ്ണിയുമായി കെഎം മാണിയുടെ വീട്ടില്‍ എത്തി പണം കൈമാറിയെന്നും പണം നല്‍കുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

KM Mani

ബാര്‍ കോഴയായി ഒരു കോടി രൂപ ആവശ്യപ്പെട്ട മാണിയ്ക്ക് മൂന്നാം ഗഡുവായ 35 ലക്ഷം രൂപ നല്‍കിയത് ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു എന്നാണ് ബാറുടമ ബിജു രമേശ് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിശദമായ മഹസര്‍ വിജിലന്‍സ് തയ്യാറാക്കിയതായി സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+