കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെന്നി ബഹന്നാന്റെ ലോക്കറും തുറക്കും; സോളാര്‍ ഇടപാടും ബാര്‍ക്കോഴയിലെ പങ്കും അന്വേഷിക്കുന്നു

  • By Vishnu
Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ നടത്തുന്ന അന്വേഷണത്തിന് പിന്നാലെ വിജിലന്‍സ് സോളാര്‍-ബാര്‍ കോഴ കേസുകളുമായി ബന്ധപ്പെട്ട് ബെന്നി ബഹന്നാനെതിരെയും അന്വേഷണം നടത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനും എ ഗ്രൂപ്പ് നേതാവുമായ ബെന്നി ബഹന്നാന്റെ സ്വത്തുവകകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി.

ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ബാര്‍കോഴ കേസിലും സോളാര്‍ കേസിലും ബെന്നി ബഹന്നാ
ന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോളാര്‍ അഴിമതിയില്‍ ബെന്നി ബഹന്നാന് പണം ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

benny behnan

ബെന്നിയുടെ പേരിലുള്ള സ്വത്തുവകകളുടെ കണക്ക് വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. കുടുംബത്തിന്റെ പേരിലുള്ള സമ്പാദ്യങ്ങളും ബിനാമി ഇടപാടുകളെക്കുറിച്ചും വിജിലന്‍സ് പരിശോധിക്കുകയാണ്. അനധികൃത സ്വത്ത് സംബാദനം സംബന്ധിച്ച് ചില തെളിവുകള്‍ വിജിലന്‍സിന്റെ പക്കലുണ്ടെന്നാണ് വിവരം.

Read Also: മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; സെക്രട്ടേറിയറ്റില്‍ അത്തപ്പൂക്കളം, ആഘോഷിക്കാന്‍ മന്ത്രിമാരും...

ബാബുവിന് പിന്നാലെ ബാര്‍കോഴയുമായി ബന്ധപ്പെട്ട് മറ്റു കോണ്‍ഗ്രസ് നേതാക്കളിലേക്കും വിജിലന്‍സിന്റെ അന്വേഷണം വ്യാപിക്കുകയാണ്. ബാബുവിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്തുവിവരങ്ങളും വരുമാനവും പരിശോധിക്കാനും വിജിലന്‍സ് തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ ബാബു മന്ത്രിയായിരുന്ന കാലയളവിലെ ആസ്തികള്‍ മാത്രമായിരുന്നു വിജിലന്‍സ് പരിശോധിച്ചത്.

ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ തുറന്ന് വിജിലന്‍സ് പരിശോധന നടത്തുകയാണ്. കൂടാതെ മൂത്ത മകളുടെ ലോക്കറും വിജിലന്‍സ് ഇന്ന് പരിശോധിയ്ക്കുന്നുണ്ട്. ബാര്‍കോഴക്കേസുമായും സോളാര്‍ക്കേസുമായും ബന്ധപ്പെട്ട മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ സ്വത്തുവിവരവും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്.

Read Also: ഗാന്ധിജിയെ കൊന്ന ആര്‍എസ്എസുകാര്‍ക്ക് എന്ത് ഭക്തി ? പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ദേവസ്വം മന്ത്രി

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance start inquiry about Benny Behnan's disproportionate asset case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X