കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകുമാരൻ നായർ കുടുങ്ങി? വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്... നിയമനം പാരയായി...

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കൂടാതെ മറ്റ് ആറ് പേർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Google Oneindia Malayalam News

കോട്ടയം: നായർ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുത്തി എൻഎസ്എസ് കോളേജിലെ നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് കോട്ടയം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കൂടാതെ മറ്റ് ആറ് പേർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഹോമിയോ കോളേജിലെ പ്രിൻസിപ്പൽ വേണുഗോപാലും ഇതിൽ ഉൾപ്പെടും. തിരുത്തി എൻഎസ്എസ് കോളേജിലെ റീഡർ തസ്തികയിൽ വ്യാജ സർട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചെന്നാണ് കേസിനാസ്പദമായ പരാതി.

nss

ഇതിനുപുറമേ പ്രിൻസിപ്പലിന്റെ നിയമനമടക്കം യൂണിവേഴ്സിറ്റിയുടെ മാനദണ്ഡം പാലിക്കാതെയാണ് നടത്തിയതെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. കേരള ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എൻഎസ്എസ് ഹോമിയോ കോളേജ് സർവകലാശാലയുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് നിയമനം നടത്തിയതെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. നിയമന വിവാദത്തോടൊപ്പം കോളേജിലെ ഫണ്ട് മാറ്റി ചിലവഴിച്ചെന്നും ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ത്വരിതാന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി മാസങ്ങൾക്ക് മുൻപും ഉത്തരവിട്ടിരുന്നു.

കൂടുതൽ വാർത്തകൾ:

ഐപിഎസ് ഉദ്യോഗസ്ഥനാണ്, വിസില്‍ ബ്ലോവറല്ല, ജേക്കബ് തോമസിന് വീണ്ടും എട്ടിന്റെ പണിയുമായി സര്‍ക്കാര്‍ഐപിഎസ് ഉദ്യോഗസ്ഥനാണ്, വിസില്‍ ബ്ലോവറല്ല, ജേക്കബ് തോമസിന് വീണ്ടും എട്ടിന്റെ പണിയുമായി സര്‍ക്കാര്‍

കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ...കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ...

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയികടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി

English summary
vigilance inquiry against nss general secretary g sukumaran nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X