കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...

തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറായ സിപിഎം കോവളം ഏരിയാ കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെയുള്ള മെഡിക്കൽ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറായ സിപിഎം കോവളം ഏരിയാ കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കുമ്മനത്തിന്റെ പനി മാറിയില്ല! ആലപ്പുഴയിൽ ചേരാനിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു...കുമ്മനത്തിന്റെ പനി മാറിയില്ല! ആലപ്പുഴയിൽ ചേരാനിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു...

വിജിലൻസ് ഡയറക്ടറും ഡിജിപിയുമായ ലോക്നാഥ് ബെഹ്റയാണ് കോഴ വിവാദത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. വിജിലൻസ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല. ദേശീയതലത്തിൽ വരെ ചർച്ചയായ മെഡിക്കൽ കോഴ വിവാദത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവം കൈവിട്ടു പോയതാടെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായെന്നാണ് സൂചന.

വിജിലൻസിന് പരാതി...

വിജിലൻസിന് പരാതി...

തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറായ സിപിഎം കോവളം ഏരിയാ കമ്മിറ്റി അംഗമാണ് മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്.

വിജിലൻസ് അന്വേഷണം...

വിജിലൻസ് അന്വേഷണം...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.

ബിജെപി നേതാക്കളിലേക്ക്...

ബിജെപി നേതാക്കളിലേക്ക്...

മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ ബിജെപി സംസ്ഥാന ഘടകം പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപി സംസ്ഥാന നേതാക്കളെ കേന്ദ്രീകരിച്ചായിരിക്കും വിജിലൻസ് അന്വേഷണം നടത്തുക.

നേതാക്കൾക്ക് അമർഷം...

നേതാക്കൾക്ക് അമർഷം...

മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നതിലും, വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിലും ബിജെപി നേതാക്കൾക്ക് കടുത്ത അമർഷമുണ്ടെന്നാണ് റിപ്പോർട്ട്.

അന്വേഷണ കമ്മീഷൻ റിപ്പോർട്ട്...

അന്വേഷണ കമ്മീഷൻ റിപ്പോർട്ട്...

കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച എകെ നസീർ, കെപി ശ്രീശൻ എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടിൽ ബിജെപി സംസ്ഥാന നേതാവ് ആർഎസ് വിനോദ് പണം വാങ്ങിയെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

വിനോദിനെ പുറത്താക്കി...

വിനോദിനെ പുറത്താക്കി...

സംഭവം വിവാദമായതിനെ തുടർന്ന് ആർഎസ് വിനോദിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ വിനോദിനെതിരെ മാത്രം നടപടിയെടുത്ത് സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമത്തിനെതിരെ പാർട്ടിയിലെ മറ്റു ചിലർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര നേതൃത്വവും...

കേന്ദ്ര നേതൃത്വവും...

സംഭവത്തിൽ ആർഎസ്എസ് നേതൃത്വം കുമ്മനത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി ദേശീയ നേതൃത്വവും സംസ്ഥാന ഘടകത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
vigilance inquiry on bjp medical college bribe allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X