കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ കച്ചവടം നടത്തിയത് മതി: തലവരിപ്പണം വാങ്ങരുതെന്ന് വിജിലന്‍സിന്റെ സര്‍ക്കുലര്‍

സ്വാശ്രയ കോളേജുകള്‍ക്ക് പൂട്ടിട്ട് വിജിലന്‍സിന്‍റെ സര്‍ക്കുലര്‍. തലവരിപ്പണം വാങ്ങരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയകോളേജുകളുടെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൊള്ളയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ ഇനി തലവരിപ്പണം വാങ്ങരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ വിജിലന്‍സ് മാര്‍ഗ രേഖ തയ്യാറാക്കികഴിഞ്ഞു.

സ്വാശ്രയ കോളേജുകളുടെ പകല്‍കൊള്ളയ്ക്ക് കനത്ത തിരിച്ചടിയാണ് വിജിലന്‍സിന്റെ നീക്കം. ഇനി മുതല്‍ എല്ലാ കോളേജുകളിലും തലവരിപ്പണം വാങ്ങില്ലെന്ന് പ്രദര്‍ശിപ്പിക്കണം. ഇതിന്റെ മാര്‍ഗരേഖയും വിജിലന്‍സ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിനോടൊപ്പമുണ്ട്. കോളേജുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും അധ്യാപക നിയമനത്തിനും ലക്ഷങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

jacob-thomas
English summary
Vigilance issued new circular against capitation fee in self financing college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X