കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം: ഇബ്രാഹീം കുഞ്ഞ് അറസ്റ്റിലേക്ക്? വിജിലന്‍സ് സംഘം വീട്ടിലെത്തി

Google Oneindia Malayalam News

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ സുപ്രധാനമായ നീക്കവുമായി വിജിലന്‍സ്. നേരത്തെ പല തവണ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാംഹീം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അതിരാവിലെ തന്നെ ഇബ്രാംഹീം കുഞ്ഞിന്‍റെ വീട്ടിലെത്തി. അറസറ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് വിജിലന്‍സ് കടന്നേക്കുമെന്നാണ് സുചന. ഇബ്രാഹീം കുഞ്ഞ് വീട്ടില്‍ ഇല്ലെന്നും ആശുപത്രിയിലാണെന്നുമായിരുന്നു കുടുംബം നല്‍കിയ വിവരം.

Recommended Video

cmsvideo
കേരളം; പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

എന്നാല്‍ വീട്ടുകാരുടെ വിശദീകരണം വിശ്വാസത്തിലെടുക്കാതിരുന്ന വിജിലന്‍സ് സഘം ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധന നടത്തുകയാണ് ഇപ്പോള്‍. വനിതാ പൊലീസ് സംഘവും വീട്ടിലെത്തി. . വീട്ടില്‍ ഭാര്യമാത്രമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വനിതാ പൊലീസിനെ വിജിലന്‍സ് സംഘം വിളിച്ചു വരുത്തി വീട്ടില്‍ കയറി അന്വേഷണം നടത്തിയത്.

vk

ഇബ്രാംഹീം കുഞ്ഞ് വീട്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു തിരുവനന്തപുരത്ത് നിന്നുമുള്ള വിജിലന്‍സ് സഘം വീട്ടിലെത്തിയത്. മന്ത്രിക്കെതിരായ നടപടി സ്വീകരിക്കുന്നതില്‍ വിജിലന്‍സ് മെല്ലേപ്പോക്ക് നടത്തുന്നുവെന്നു ആരോപണം നേരത്തെ ശക്തമായിരുന്നു. ഇതോടെയാണ് നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചു. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

ജോ ബൈഡന്‍ ഇന്ത്യയ്ക്ക് അപരിചിതനല്ല; യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണ ലഭിച്ചേക്കുംജോ ബൈഡന്‍ ഇന്ത്യയ്ക്ക് അപരിചിതനല്ല; യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണ ലഭിച്ചേക്കും

English summary
Vigilance may arrest former minister vk ebrahim kunju in Palarivattom bridge scam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X