കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍കോഴക്കേസില്‍ ചെന്നിത്തലയുടെ വാദം പൊളിയുന്നു; വിജിലന്‍സ്‌ അന്വേഷണം നടന്നിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ രമേശ്‌ ചെന്നിത്തലക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടന്നിട്ടില്ല. ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ റിപ്പോര്‍ട്ട്‌ പുറത്ത്‌.
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നേരത്തെ വിജിലന്‍സ്‌ അന്വേഷണം നടത്തി തെളിവില്ലെന്ന്‌ കണ്ടെത്തിയെന്നായിരുന്നു ചെന്നിത്തലയുടെ വാദം.

കഴിഞ്ഞ മാസം ബിജു രമേശ്‌ കോഴ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണത്തിന്‌ അനുമതി നല്‍കരുതെന്ന്‌ കാണിച്ച്‌ ചെന്നിത്തല ഗവര്‍ണര്‍ക്ക്‌ കത്തും നല്‍കിയിരുന്നു.
ബാര്‍ ലൈസന്‍സ്‌ ഫീസ്‌ കുറക്കാന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ പണം നല്‍കിയ കാര്യം രഹസ്യ മൊഴിയില്‍ നിന്നും മറച്ചുവെക്കാന്‍ രമേശ്‌ ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. കെബാബുവിനെതിരായ കേസന്വേഷിച്ച വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ രമേശ്‌ ചെന്നിത്തലക്കും ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചുവെന്നും ബിജു രമേശ്‌ പറഞ്ഞു.

ramesh chennithala

അടുത്തിടെ മാധ്യമങ്ങള്‍ ആരോപണം ആവര്‍ത്തിച്ചപ്പോഴും വര്‍ക്കല സ്വദേശിയായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ രമേശ്‌ ചെന്നിത്തലക്കുവേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബിജു രമേശ്‌ വെളിപ്പെടുത്തിയിരുന്നു.ബാര്‍കോഴയില്‍ രമേശ്‌ ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ അനുമതി തേടി സര്‍ക്കാര്‍ സപീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയേക്കും. ഇരുവരുടേയും അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന്‌ന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷമം തുടങ്ങനാവൂ.

ബാര്‍കോഴക്കേസില്‍ പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണം ശക്തമാതോടെ യുഡിഎഫ്‌ സമ്മര്‍ദത്തിലായി. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ബിജു രമേശ്‌ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. പിണറായി വിജയനും കെ എം മാണിയും തമ്മില്‍ സംസാരിച്ച്‌ ബാര്‍ കേസ്‌ ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ്‌ ബിജു രമേശിന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പ്‌ അടുത്ത്‌ നില്‍ക്കേ വീണ്ടും ബാര്‍ കോഴക്കേസ്‌ ഉയർന്ന് വന്നത്‌ തിരഞ്ഞെടുപ്പില്‍ ക്ഷീണം വരുത്തുമെയന്ന ആശങ്കയിലാണ്‌ യുഡിഎഫ്‌

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

English summary
Vigilance never investigate against Ramesh Chennithala in bar scam before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X