കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാര്‍ ആനയെ തട്ടിയെടുത്തോ? വിജിലന്‍സ് നോട്ടീസ്

Google Oneindia Malayalam News

തിരുവനന്തപുരം: ആനയെ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് വിജിലന്‍സ് നോട്ടീസ്. ക്ഷേത്രത്തില്‍ നടയിരുത്താനെന്ന പേരില്‍ കരസ്ഥമാക്കിയ ആനയെ ഗണേഷ്‌കുമാര്‍ 20 വര്‍ഷമായി നിയമവിരുദ്ധമായി കൈവശം വച്ചിരിയ്ക്കുന്നുവെന്നാണ് പരാതി. പരാതി ഫയലില്‍ സ്വീകരിച്ച തിരുവവന്തപുരം വിജയലന്‍സ് കോടതിയാണ് ഗണേഷിന് വക്കീല്‍ നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

പെരിന്തല്‍മണ്ണ സ്വദേശി സിപി ശശിധരന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ട് നോട്ടീസ് അയക്കാന്‍ വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലാക്കാടന്‍ ഉത്തരവിട്ടത്. ക്ഷേത്രത്തില്‍ നടയിരിത്താനെന്ന പേരില്‍ വാങ്ങുന്ന ആനകളെ ആറ് മാസത്തിനുള്ളില്‍ നടയിരുത്തണം.

Ganesh Kumar

അതിന് എന്തെങ്കിലും തടസമുണ്ടായാല്‍ വനം വകുപ്പിന് തിരികെ നല്‍കണം എന്നതാണ് നിയമം. എന്നാല്‍ കോന്നി ആനക്യാമ്പില്‍ നിന്ന് 1994ല്‍ വാങ്ങിയ ആനയെ കഴിഞ്ഞ 20വര്‍ഷമായി സ്വന്തമായി വച്ചിരിയ്ക്കുകയാണ് ഗണേഷ് കുമാറെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ആനയെ ധനാഗമമാര്‍ഗമായി ഗണേഷ് കുമാര്‍ ഇപ്പോഴും ഉപയോഗിയ്ക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

കാവിലമ്മ ഭഗവതിക്ഷേത്രത്തിന് നല്‍കാനെന്ന പേരിലാണ് ഗണേഷ് ആനയെ വാങ്ങിയത്. എന്നാല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലും കീഴൂട്ട് വിശ്വനാഥനെന്ന ആനയെ നടയ്ക്കിരുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലും വന്യജീവി സംരക്ഷ നിയമപ്രകാരവും ഗണേഷ് കുമാര്‍ സമ്പാദിച്ച തുക സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയില്‍ പരാതി .

English summary
Vigilance notice against Ganesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X