Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജിയുടെ ഭാര്യയെ ഉടന്‍ ചോദ്യം ചെയ്യും; കാരണം ഇതാണ്... വീടുകള്‍ വീണ്ടും അളന്നേക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇനി അദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നേരത്തെ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത പല രേഖകളും ഭാര്യയുടെ കൂടി പേരിലുള്ളതാണ്. അതുകൊണ്ടാണ് ഇതില്‍ വ്യക്തത വരുത്തുന്നതിന് ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സി ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

k

ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകള്‍ വീണ്ടും അളക്കാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കകം ഈ പരിശോധന നടന്നേക്കും. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡിക്ക് വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചു. ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീടുകളില്‍ കഴിഞ്ഞാഴ്ച വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയിരുന്നു. 47 ലക്ഷം രൂപ പിടിച്ചെടുത്തു എന്നാണ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചത്. കൂടാതെ 72 രേഖകളും പിടിച്ചെടുത്തു. ഇതില്‍ വ്യക്ത വരുന്നതിനാണ് ഷാജുയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.

റെയ്ഡില്‍ കണ്ടെടുത്ത വിദേശ കറന്‍സികളും 50 പവന്‍ സ്വര്‍ണവും ഷാജിക്ക് തന്നെ തിരിച്ചുകൊടുത്തു. വിദേശ കറന്‍സി മക്കളുടെ ശേഖരമാണ് എന്ന് ഷാജി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശ കറന്‍സിയിലും സ്വര്‍ണത്തിലും അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു നല്‍കിയത്. അതേസമയം, ഷാജിയുടെ രാഷ്ട്രീയമായി വേട്ടയാടുകയാണ് എന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും ആരോപിക്കുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് സിപിഎം. ഇത്തരം എല്ലാ നീക്കങ്ങളും തങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+