Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിക്കെതിരെ ഇരട്ടത്താപ്പെന്ന്; പ്രതിഷേധം കടുപ്പിച്ച് ആന്റണി രാജു

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തയത് ആരെന്നറിയാമെന്ന് കെഎം മാണി പറഞ്ഞതിന് പിറകേ പത്ര സമ്മേളനവുമായി ആന്റണി രാജുവും രംഗത്തെത്തി. കെഎം മാണിക്കെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആന്റണി രാജുവിന്റെ പത്ര സമ്മേളനം.

Antony Raju

ഇതുവരെ സമ്മദ്ദത്തിലായിരുന്ന കേരള കോണ്‍ഗ്രസ്, ബാര്‍ കോഴയില്‍ കെ ബാബുവിന്റേയും മറ്റ് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരുടേയും പേരുകള്‍ കൂടി വന്നതോടെ സര്‍വ്വശക്തിയും എടുത്ത് പ്രതികരിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ബാബുവിനും മറ്റ് മന്ത്രിമാര്‍ക്കും എതിരെ കേസ് എടുക്കാതിരിക്കുകയും മാണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ എന്നാണ് ചോദ്യം. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണം എന്നും ആന്‍റണി രാജു ആവശ്യപ്പെട്ടു.

വിഎസ് അച്യുതാനന്ദന്റെ പരാതിയില്‍ ആണ് വിജിലന്‍സ് കെഎം മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കെ ബാബുവിനും രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും എതിരെ പക്ഷേ വിഎസ് നല്‍കിയ പരാതി വിജിലന്‍സ് തള്ളുകയും ചെയ്തു. ഇതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

മാണിക്കെതിരെ കേസെടുത്തതിനെയാണ് തങ്ങള്‍ വിമര്‍ശിക്കുന്നത്, അല്ലാതെ ബാബുവിനും മറ്റ് മന്ത്രിമാര്‍ക്കും എതിരെ കേസ് എടുക്കാത്തതിനെ അല്ലെന്ന് ആന്റണി രാജു വിശദീകരിച്ചു. ഒരു സാധാരണ പൗരന് ലഭിക്കേണ്ട നീതി പോലും കെഎം മണിക്ക് ലഭിച്ചില്ലെന്നും ആന്റണി രാജു ആരോപിച്ചു.

ആന്റണി രാജുവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പരാതിയുണടെങ്കില്‍ അത് വിജിലന്‍സ് ഡയറക്ടറെയാണ് ബോധിപ്പിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് വക്താക്കാളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+