കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഭൂമി കൈയ്യേറി; വീരേന്ദ്രകുമാറിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണം

Google Oneindia Malayalam News

തലശ്ശേരി:വയനാട് കൃഷ്ണഗിരിയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് ജനതാദള്‍ യു നേതാക്കളായ എംപി വിരേന്ദ്ര കുമാറിനും മകന്‍ എംവി ശ്രേയാംസ് കുമാറിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. പാലാരിവട്ടത്തെ പി രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ റിസര്‍വ്വേ നമ്പര്‍ 754/2ല്‍ 1444 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ശ്രേയാംസ് കുമാറിന് പിതാവ് നല്‍കിയതാണ്. സര്‍ക്കാര്‍ ഭൂമിയാണെന്നറിഞ്ഞാണ് വീരേന്ദ്ര കുമാര്‍ മകന്‍ ശ്രേയാംസ് കുമാറിന് നല്‍കിയത്. ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമിയായിരുന്നു. പിന്നീട് കോടതി വിധിയെ തുടര്‍ന്ന് 2010ല്‍ സര്‍ക്കാര്‍ തിരിച്ച് പിടിച്ച്് ബോര്‍ഡ് വച്ചിരുന്നു. ഈ ഭൂമിയില്‍ അവകാശം സ്ഥാപിച്ച ആദിവാസികളെ പോലീസിനെ ഉപയോഗിച്ച് നീക്കിയ ശേഷം ശ്രേയാംസ് കുമാര്‍ സ്ഥലം കൈവശം വെക്കുകയായിരുന്നു.

ആദ്യം വെളിപ്പെടുത്തിയത്

ആദ്യം വെളിപ്പെടുത്തിയത്

2005ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ശ്രേയാംസ്‌കുമാര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്.

ഉത്തരവുകള്‍

ഉത്തരവുകള്‍

ശ്രേയാംസ് കുമാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയിരുന്നു. 2007 സെപ്തംബര്‍ ഒമ്പതിനാണ് അവസാനമായി ഉത്തരവ് വന്നത്. ഭൂമി പതിച്ച് നല്‍കണമെന്ന ശ്രേയാംസ് കുമാറിന്റെ ഹര്‍ജി തള്ളി അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനാണ് ഉത്തരവിറക്കിയത്.

മാണിക്ക് അനുകൂല നിലപാട്

മാണിക്ക് അനുകൂല നിലപാട്

ഭൂമി പതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രേയാംസ് കുമാര്‍ റവന്യൂ മന്ത്രിയായിരുന്ന കെഎം മാണിക്ക് നിവേദനം നല്‍കിയിരുന്നു. മാണിക്ക് അനുകൂല നിലപാടായിരുന്നു ഈ കാര്യത്തില്‍ ഉണ്ടായിരുന്നത്.

ഭൂമി നല്‍കാനാകില്ല

ഭൂമി നല്‍കാനാകില്ല

മാണിയുടെ അനുകൂല നിലപാടിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍ അനുവദിക്കാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. കൈവശ ഭൂമി ഗുണപരമായ ആവശ്യത്തിന് പതിച്ച് നല്‍കണമെന്നായിരുന്നു ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രകാരം 15 സെന്റ് മാത്രമേ പതിച്ച് നല്‍കാനാകൂ എന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. പൊതു താത്പര്യമുള്ള കാര്യങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള ചട്ടപ്രകാരം ഭൂമി വേമമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. ഇതും സാധ്യമല്ലെന്ന് റവന്യൂ വകുപ്പ് മറുപടി നല്‍കുകയായിരുന്നു.

കോടതി കയറി ഇറങ്ങി

കോടതി കയറി ഇറങ്ങി

ഭൂമി ഏറ്റെടുക്കുന്നത് തടയാനും പതിച്ച നല്‍കണമെന്ന് ആവശ്യപ്പെട്ടും കയറിഇറങ്ങി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2008 ഫെബ്രുവരി 15 ന് നല്‍കിയ ഉത്തരവില്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ചത്. എന്നിട്ടും ഒഴിഞ്ഞ് കൊടുക്കാന്‍ ശ്രേയാംസ് കുമാര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. വര്‍ഷങ്ങളായി ഈ ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ല. ഭൂമിയിലെ ആദായമെടുക്കുന്നത് ശ്രേയാംസ് കുമാറാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

അന്വേഷണ ചുമതല

അന്വേഷണ ചുമതല

വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേ,മ ചുമതല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, എംവി ശ്രേയാംസ് കുമാര്‍, എംപി വീരേന്ദ്ര കുമാര്‍ എന്നിവരെ യാഥാക്രമം ഒന്ന മുതല്‍ നാല് വരെ പ്രതികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.

English summary
Vigilance probe against MP Veerendra kumar and his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X