രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം; ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറി...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം. ആഭ്യന്തരമന്ത്രി ആയിരിക്കെ ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി.
ബ്രൂവെറി വിവാദത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ പ്രതിപക്ഷത്തിനെതിരേ ഇതോടെ സര്‍ക്കാരിന് പിടിവള്ളിയായി. അഭിഭിഷകന്‍ അനൂപ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. രണ്ട് ഏക്കര്‍ ഭൂമിയാണ് ജയില്‍ ഡിജിപിയുടെ ഉത്തര് ലംഘിച്ച് സ്വകാര്യ ട്രസ്റ്റിന് കൈമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications