കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ലീവിനായി വ്യാജ രേഖ.. ടിപി സെന്‍കുമാറിനെ പൂട്ടാനൊരുങ്ങി വിജിലന്‍സ് .അന്വേഷണം തുടങ്ങി !!

സര്‍വീസില്‍ തിരികെ എത്തിയപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കുന്നു. വിജിലന്‍സ് വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സെന്‍കുമാറിനെതിെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

2016 ജൂണിലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത്. പിറ്റേന്നു തന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ പകുതി ശമ്പളത്തിന് അപേക്ഷ നല്‍കിയിരുന്നു. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്ന് പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.

 നല്‍കിയത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

നല്‍കിയത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

2016 ജൂണില്‍ ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റിയിരുന്നു. മാറ്റിയതിന് പിന്നാലെ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു. പിന്നീട് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

പകുതി ശമ്പളം നല്‍കിയിരുന്നു

പകുതി ശമ്പളം നല്‍കിയിരുന്നു

ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതിന് ശേഷം അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ അപേക്ഷ നല്‍കിയതു പ്രകാരം അദ്ദേഹത്തിന് പകുതി ശമ്പളം നല്‍കിയിരുന്നു. പിന്നീടാണ് ഇത് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യം

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യം

അവധിക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് സെന്‍കുമാര്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രേത്യേക അപേക്ഷ നല്‍കിയത്. സെന്‍കുമാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യമാണ് പ്രത്യേക അന്വേഷണം നടത്തുന്നതിലേക്ക് വഴി തെളിയിച്ചത്.

വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നുവെന്ന് കാണിക്കുന്ന രേഖകളാണ് സന്‍കുമാര്‍ ഹാജരാക്കിയിരുന്നത്. രേഖകള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആശുപത്രിയിലാണെന്നും പറഞ്ഞ് പോയത്

ആശുപത്രിയിലാണെന്നും പറഞ്ഞ് പോയത്

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി എന്നു കാണിച്ചിരുന്ന ദിനങ്ങളിലൊന്നും സെന്‍കുമാര്‍ തിരുവനന്തപുരത്തില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം. ചികിത്സിച്ചുവെന്ന് പറയുന്ന ഡോക്ടറും അതേ ദിവസങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ പരിധിയിലുണ്ടായിരുന്നില്ല.

സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചു

സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചു

ഇന്റലിജന്‍സ് മേധാവിയായിരിക്കെ സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ഡിജിപി സെന്‍കുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാന്‍ പിന്‍വലിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സുരക്ഷ നല്‍കിയത്.

അവലോകന യോഗം വിളിച്ചു

അവലോകന യോഗം വിളിച്ചു

മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സെന്‍കുമാറിന്റെ സുരക്ഷാ സംഘത്തിലെ മൂന്നു പേരെ സര്‍ക്കാര്‍ തിരിച്ചു വിളിച്ചതിന് പിന്നാലെയാണ് യോഗം വിളിച്ചു ചേര്‍ത്തത്.

English summary
Vigilance probe against former DGP TP Senkumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X