കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരുണ്യ ലോട്ടറി; ഉമ്മന്‍ ചാണ്ടിക്കും മാണിക്കും എതിരെ വിജിലന്‍സ് അന്വേഷണം

കാരുണ്യ ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിച്ചുവെങ്കിലും രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നുകാട്ടി മലപ്പുറം സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്നുകാട്ടി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് വിജിലന്‍സ് കോടി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ധനമന്ത്രി കെ.എം മാണി, മുന്‍ ലോട്ടറി ഡയറക്ടര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്.

കാരുണ്യ ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിച്ചുവെങ്കിലും രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നുകാട്ടി മലപ്പുറം സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതി വിശദമായി പരിശോധിച്ച തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

mani-chandy

മാരക രോഗങ്ങള്‍ പിടിപെട്ട നിര്‍ധനരായ രോഗികളുടെ ചികിത്സയ്ക്ക് സഹായം നല്‍കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കാരുണ്യ ലോട്ടറി. ഒട്ടേറെപേര്‍ക്ക് കാരുണ്യ ലോട്ടറി ഫണ്ടിന്റെ സഹായം ലഭിച്ചിരുന്നു. എന്നാല്‍, ഫണ്ടില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് നേരത്തെ സി.പി.എം ആവശ്യപ്പെട്ടിരുന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല.
English summary
Vigilance probe into irregularities in Karunya Lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X