കുഞ്ഞാലിക്കുട്ടി പെട്ടു? ചുവപ്പ് കാര്‍ഡുമായി ജേക്കബ് തോമസ്!
കോഴിക്കോട്: മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. അടുത്തമാസം പതിനെട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2006 മുതല്‍ 2014 വരെയുള്ള കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തുപോകില്ലെന്നാണ് ഷാജര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കുഞ്ഞാലിക്കുട്ടിയെയും അടൂര്‍ പ്രകാശിനെയും കുറ്റവിമുക്തരാക്കികൊണ്ട് വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications