കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

Google Oneindia Malayalam News

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കെഎം ഷാജി വിജിലന്‍സിന് മുന്നില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരായത്. കോഴിക്കോട് തൊണ്ടയാടുളള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം വിജിലന്‍സ് കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തിരുന്നു.

കണ്ണൂര്‍ അഴീക്കോട്ടുളള വീട്ടില്‍ നടത്തിയ പരിശോധനയില്‍ 47,35,500രൂപയാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. 500 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സികളും കൂടി ഈ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവ പിന്നീട് കെഎം ഷാജിക്ക് തന്നെ തിരിച്ച് നല്‍കി. അനധികൃത സമ്പാദ്യമായി കണക്കാക്കാന്‍ മാത്രമുളള അളവ് ഇല്ലാത്തതിനാലാണ് ഇവ തിരികെ നല്‍കിയത്. ഷാജിയുടെ വീട്ടിൽ നിന്നും റെയ്ഡിൽ കണ്ടെത്തിയ പണത്തിന്റെ അടക്കം വിവരങ്ങൾ ഉൾപ്പെടുത്തി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെഎം ഷാജിക്ക് നോട്ടീസ് നൽകിയത്.

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam
shaji

കണ്ണൂരിലേയും കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 77 രേഖകളും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇവയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖ ഉണ്ടെന്നും പണം വിജിലന്‍സിന് തിരികെ തരേണ്ടി വരും എന്നുമാണ് കെഎം ഷാജി അവകാശപ്പെടുന്നത്. 2011 മുതല്‍ 2020 വരെയുളള കാലയളവില്‍ കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നതാണ് കേസ്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കെഎം ഷാജി 147 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കേസ്. ഏപ്രില്‍ 12ന് ആണ് വിജിലന്‍സ് കെഎം ഷാജിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ 13ന് കണ്ണൂരും കോഴിക്കോടുമുളള കെഎം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Vigilance Questioning KM Shaji MLA in Disproportionate assets case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X