കോഴക്കേസില്‍ കെഎം ഷാജിയെ ചോദ്യം ചെയ്യുന്നു; കോഴിക്കോട് സംഘവും അന്വേഷിക്കുന്നു
കണ്ണൂര്‍: അഴീക്കോട് സ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തിന്റെ കണ്ണൂരിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2014ല്‍ യുഡിഎഫ് ഭരണത്തിലുള്ളപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. സിപിഎം നേതാവ് കുടുവന്‍ പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നല്‍കിയത്.

മുസ്ലിം ലീഗ് നേതൃത്വം അറിയാതെ സ്വന്തമായി 25 ലക്ഷം കൈവശപ്പെടുത്തുകയാണ് ഷാജി ചെയ്തതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പ്ലസ് ടു അനുവദിക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാന്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചിരുന്നുവത്രെ. എന്നാല്‍ ഈ പണം ലീഗ് നേതൃത്വം അറിയാതെ ഷാജി കൈവശപ്പെടുത്തി. വിഷയം സൂചിപ്പിച്ച് ലീഗ് പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. ഈ കത്ത് തെളിവാക്കിയാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.
വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കും തുടരുകയാണ്. അതേസമയം, ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് സംഘവും അന്വേഷണം നടത്തുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നവംബറില്‍ ഉത്തരവിട്ടിരുന്നു.
എംആര്‍ ഹരിഷ് ആണ് പരാതിക്കാരന്. ഇയാളുടെ മൊഴി കോഴിക്കോട് വിജിലന്‍സ് എസ്പി എടുത്തിരുന്നു. രണ്ടു കോടിയിലധികം രൂപയുടെ സ്വത്ത് ഷാജി അനധികൃതമായുണ്ടാക്കിയെന്ന് പരാതിക്കാരന് പറയുന്നു. ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി എന്നും ഇയാള്‍ പറഞ്ഞിരുന്നു. അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതാണ് തനിക്കെതിരെ നടപടിയുണ്ടാകാന്‍ കാരണമെന്നും ഷാജി എംഎല്‍എ പറയുന്നു. വിജിലന്‍സിന് പുറമെ കേന്ദ്ര ഏജന്‍സിയായ ഇഡിയും ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications