ബാബുവിന് പിന്നാലെ ഡിഐജിയും; പി വിജയനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവ്
കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ പോലീസ് അക്കാദമി ഡിഐജി പി വിജയനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസറായിരിക്കെ നടത്തിയ ക്രമക്കേടുകളെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണഅ നടപടി.
ശബരിമലയില്‍ കേരള പോലീസ് നടപ്പാക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയിലും അഴിമതിയുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളുമായി നടന്ന അഴിമതികളുടെ വ്യാപ്തി പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് കൈമാറാനാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനോട് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപെട്ടിരിക്കുന്നത്. കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ അന്വേഷണ ഉത്തരവ് എറണാകുളം വിജിലന്‍സ് എസ്പി ആയിരുന്ന ആര്‍ നിശാന്തിനി പൂഴിത്തിയതായി വിജിലന്‍സിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് നിശാന്തിനിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് വിജയനെതിരെയുള്ള വിജിലന്‍സ് നടപടി. സ്റ്റുഡന്റ് പോലീസ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വിഹിതമായി കോടികള്‍ ലഭിച്ചെങ്കിലും അത് വകമാറ്റി ചിലവാക്കുകയായിരുന്നു. മാത്രമല്ല ഡിവൈഎസ്പിമാരെകൊണ്ട് പണപ്പിരിവ് നടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. സ്റ്റുഡന്റ് പോലീസ് ക്യാമ്പുകള്‍ നടക്കുമ്പോള്‍ സിഐമാരും ഡിവൈഎസ്പിമാരും സംഘാടനത്തിനുള്ള പണം കണ്ടെത്തണം അല്ലാത്ത പക്ഷം നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ കോടികളുടെ അഴിമതിയാണ് നടന്നത്.
പോലീസ് പിരിച്ച ഫണ്ട് കൊണ്ട് പരിപാടി വിജയിപ്പിക്കും. തുടര്‍ന്ന് ബില്‍ മാറി സര്‍ക്കാര്‍ ഫണ്ട് സ്വന്തമാക്കുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. ശബരിമലയെ പഌസ്റ്റിക് മുക്തമാക്കാന്‍ കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് 'പുണ്യം പൂങ്കാവനം'. പൊലീസുകാര്‍ പഌസ്റ്റിക്കുകള്‍ പെറുക്കി മാറ്റി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന പേരിലാണ് പദ്ധതി തുടങ്ങിയത്. ഇതിനു സന്നിധാനത്ത് പ്രത്യേക ഓഫിസും തുറുന്നു. ഇവിടെയത്തെുന്ന പ്രമാണിമാരായ ഇതരസംസ്ഥാനഭക്തരില്‍നിന്ന് കോടികള്‍ സംഭാവനയായി കൈപ്പറ്റിയെന്നും തുക കണക്കില്‍പ്പെടുത്താതെ വകമാറ്റിയെന്നുമാണ് മറ്റൊരു പരാതി.












Click it and Unblock the Notifications