Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി ഇളവിലും ക്രമക്കേട്; മാണിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

തിരുവനന്തപുരം: നികുതി ഇളവ് നല്‍കിയതില്‍ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന് പരാതി. കെഎം മാണിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്കും ഉത്തരവ്.

KM Mani

കോഴി ഇറക്കുമതിയിലും ആയുര്‍വേദ മരുന്നുകളുടെ ഇറക്കുമതിയിലും ആണ് നികുതി ഇളവ് നല്‍കിയത്. കേസില്‍ എറണാകുളം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. എന്‍സിപി നേതാവ് അഡ്വ. നോബിള്‍ മാത്യു ആണ് മാണിക്കെതിരെ പരാതി നല്‍കിയത്. നേരത്തെ കോട്ടയം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതിയില്‍ പറയുന്ന കമ്പനികള്‍ കോട്ടയം വിജിലന്‍സ് കോടതി പരിധിയില്‍ വരുന്നതല്ലെന്ന കാരണത്താല്‍ പരാതി തള്ളുകയായിരുന്നു.

പിന്നീട് പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ട് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ത്വരിത പരിശോധന. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് അന്യ സംസ്ഥാനത്ത് നിന്ന് ഇറച്ചിക്കോഴികളെ എത്തിക്കുന്ന നാല് കോഴി കച്ചവടക്കാര്‍ക്കും തൊടുപുഴ, തിരുവനന്തപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കി എന്നാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+