കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിനെ വിടാതെ സിപിഎം; വിജിലന്‍സ് കുരുക്ക് അഴിമതിക്കാരനാക്കുമോ?

  • By അൻവർ സാദത്ത്
Google Oneindia Malayalam News

പാലക്കാട്: കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ ബാലപീഡകനെന്ന് അധിക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെ വിടാതെ സിപിഎമ്മും സര്‍ക്കാരും. ബല്‍റാമിന്റെ അധിക്ഷേപത്തെ തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബല്‍റാമിനെ ചീമുട്ടയെറിഞ്ഞ് ആക്രമിക്കുകയും ചെയ്തു.

സിപിഎം ടെറര്‍; പ്രാകൃത വിശ്വാസികള്‍!! ചുവപ്പണിഞ്ഞ് പ്രതിഷേധം, ആഞ്ഞടിച്ച് വിടി ബല്‍റാംസിപിഎം ടെറര്‍; പ്രാകൃത വിശ്വാസികള്‍!! ചുവപ്പണിഞ്ഞ് പ്രതിഷേധം, ആഞ്ഞടിച്ച് വിടി ബല്‍റാം

ഇതിന് പിന്നാലെ സംസ്ഥാന ബജറ്റില്‍ 10 കോടിരൂപ എകെജിക്ക് സ്മാരകം പണിയാന്‍ മാറ്റിവെച്ച് ബല്‍റാമിന് മറ്റൊരു അടികൂടി കൊടുത്തു. ബല്‍റാമിന്റെ അധിക്ഷേപത്തിനുള്ള സര്‍ക്കാര്‍ മറുപടി കൂടിയായിരുന്നു എകെജിക്കുള്ള സ്മാരകം. സിപിഎമ്മിനെ നിരന്തരം സോഷ്യല്‍ മീഡിയവഴി ആക്രമിക്കുന്ന ബല്‍റാമിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പേരുദോഷമുണ്ടാക്കുന്ന കുരുക്കുമായാണ് സര്‍ക്കാരിന്റെ അടുത്തവരവ്.

vtbalram

ബല്‍റാമിന്റെ മണ്ഡലത്തിലെ പട്ടിത്തറ ഗവ. എല്‍പി സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് എംഎല്‍എയ്ക്ക് വിനയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 78 ലക്ഷം മുടക്കി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയും സീലിങ്ങിലും ചുവരുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി; പാച്ചേനിയെ കടത്തിവെട്ടാന്‍ സുധാകരന്‍ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി; പാച്ചേനിയെ കടത്തിവെട്ടാന്‍ സുധാകരന്‍

സംഭവം നേരത്തെതന്നെ വിവാദമായിരുന്നു. പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തുന്നത്. ത്വരിതാന്വേഷണത്തില്‍ എംഎല്‍എയ്‌ക്കെതിരെ റിപ്പോര്‍ട്ടുണ്ടായാല്‍ ബല്‍റാമിന് അഴിമതിക്കാരനെന്ന പേരുദോഷം സിപിഎം അണികള്‍ ചാര്‍ത്തിക്കൊടുക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്ന സിപിഎമ്മിന് കിട്ടിയ പിടിവള്ളി കൂടിയാണ് ബല്‍റാമിനെതിരായ വിജിലന്‍സ് അന്വേഷണം.

English summary
Vigilance quick verification against VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X