സിനിമ സമരം: സര്‍ക്കാര്‍ പിടിമുറുക്കുന്നു; തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
വിനോദ നികുതിയും സെസും സര്‍ക്കാരിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറാണ് റെയ്ഡിന് ഉത്തരവിട്ടത്.
കൊച്ചി: തിയറ്റര്‍ അടച്ചിട്ട് സമ്മര്‍ദ തന്ത്രവുമായി ഇറങ്ങിയ തിയറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചകളോട് നിഷേധാത്മ സമീപനമാണ് തിയറ്റര്‍ ഉടമകളുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിനെ തിയറ്ററുകളേകുറിച്ച് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും വിജിലന് റെയ്ഡിന് ഉത്തരിവിട്ടിരിക്കുകയാണ്. സെസ്, വിനോദ നികുതി എന്നീ ഇനങ്ങളില്‍ പിരിച്ചെടുക്കുന്ന തുക സര്‍ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബാണ് റെയ്ഡിന് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ തീയറ്ററുകൡ വില്‍ക്കുന്ന ഒരു ടിക്കറ്റിന് സെസ് ഇനത്തില്‍ മൂന്ന് രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലക്സുകളും എ ക്ലാസ് തീയറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയറ്ററുകളും ഈ തുക അടക്കണം.

നിര്‍മാതാക്കളില്‍ നിന്നുമുള്ള തിയറ്റര്‍ വിഹിതത്തിന് വിട്ടു വീഴ്ച ചെയ്യാത്ത തിയറ്റര്‍ ഉടമകള്‍ നികുതി വെട്ടിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സെസ്, വിനോദ നികുതി ഇനങ്ങളില്‍ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുക ഇവര്‍ വെട്ടിക്കുന്നതായാണ് പരാതി.

സിനി എക്ബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ടിക്കറ്റ് നിരക്കില്‍ കൃത്രിമത്വം കാണിച്ചതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനുമായ പി ശ്രീകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പുലിമുരുകന് പ്രദര്‍ശിപ്പിച്ച തിയറ്ററില്‍ 80 രൂപയുടെ ടിക്കറ്റ് നൂറ് രൂപയ്ക്ക് വിറ്റു എന്നായിരുന്നു ആരോപണം.

സംസ്ഥാനത്തെ എ ക്ലാസ് തിയറ്ററില്‍ മാത്രമല്ല മള്‍ട്ടിപ്ലക്സുകളിലും റെയ്ഡ് നടത്തുന്നുണ്ട്. ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി തിയറ്റര്‍ കോംപ്ലക്സിലും വിജിലന്‍സ് പരിശോധന നടത്തുകയാണ്.

സിനിമ സമരം തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ മദ്ധ്യസ്ഥതയ്ക്കു വിളിച്ചെങ്കിലും അനുകൂലമായല്ല അവര്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവര്‍ തള്ളുകയായിരുന്നു.

റെയ്ഡ് നടത്തി തിയറ്ററുകളോട് പക പോക്കാനാണ് നീക്കമെങ്കില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഒന്നടങ്കം അടച്ചിടയുമെന്ന് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തന്റെ തിയറ്ററില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ ഫെഡറേഷനിലെ തന്റെ സ്ഥാനം രാജി വയക്കുമെന്നും ബഷീര്‍ പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications