കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചവരുടെ പേരില്‍ ട്രഷറിയില്‍ നിന്നും ലക്ഷങ്ങള്‍തട്ടി; 9 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: മരിച്ചവരുടേതടക്കം 19 പെന്‍ഷന്‍കാരുടെ പേരില്‍ ട്രഷറിയില്‍നിന്നും ലക്ഷങ്ങള്‍ തിരിമറി നടത്തിയ 9 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയില്‍ വിജിലന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് തട്ടിപ്പു പുറത്തുവന്നത്.

തട്ടിന്റെ മുഖ്യസൂത്രധാരന്‍ കെ.എം. അലിക്കുഞ്ഞ്, സീനിയര്‍ അക്കൗണ്ടന്റുമാരായ പി.കെ. അബ്ദുല്‍ മനാഫ്, ടി.ജെ. സൈമണ്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ ടി.ജെ. സുരേഷ് കുമാര്‍, എ.കെ. ജമീല, കെ.ഐ. സുശീല, ട്രഷറര്‍ പി.ഐ. സഫീന, പി.എന്‍. അനില്‍ കുമാര്‍, സബ് ട്രഷറി ഓഫിസര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് ഗുരുതര ക്രമക്കേടിനു കേസെടുത്തത്.

crime

2010 മുതല്‍ 2014 വരെയുള്ള നാലുവര്‍ഷത്തിനിടെ ഉദ്യോഗസ്ഥര്‍ 59,46,000 രൂപ തിരിമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സബ് ട്രഷറിയില്‍ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധനകള്‍ നടത്താതിരുന്നതാണ് ഇത്രയുംകാലം തട്ടിപ്പു മൂടിവയ്ക്കാന്‍ ഇടയായത്. തന്ത്രപൂര്‍വമായിരുന്നു ഉദ്യോഗസ്ഥരുടെ തട്ടിപ്പ്.

മരണപ്പെട്ട പെന്‍ഷന്‍കാരുടെ പേരില്‍ കള്ളയൊപ്പിട്ടു വ്യാജ അപേക്ഷകള്‍ തയാറാക്കും. പിന്നീട് ചെക്ക്ബുക്കുകള്‍ കൈവശപ്പെടുത്തി കളളയൊപ്പിട്ടു പണം പിന്‍വലിക്കുകയും ചെയ്യും. വ്യാജ വ്യാജ ഫാമിലി പെന്‍ഷനുകള്‍ അനുവദിച്ചും പിടിഎസ്ബി അക്കൗണ്ടുകള്‍ സൃഷ്ടിച്ചും തെറ്റായി പെന്‍ഷന്‍ കുടിശ്ശികകള്‍ വിതരണം ചെയ്തും ഇവര്‍ തട്ടിപ്പ് നടത്തി.

English summary
vigilance raid at kodungallur sub treasury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X