അനധികൃത സ്വത്ത് സമ്പാദനക്കേസ്, സൂരജിനെതിരെ കേസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദിച്ചതിനു സൂരജിനെതിരെ വിജിലന്‍സ് കേസ് എടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണക്കില്‍ പെടാതെ സൂക്ഷിച്ച 15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. എന്നാല്‍ ഇത് ബന്ധുവിന്റെ വിവാഹത്തിന് നല്‍കാന്‍ കരുതിവച്ച പണമാണെന്നാണ് സൂരജ് വിജിലന്‍സ് അധികൃതരോട് വിശദീകരിച്ചത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയിതിരിക്കുന്നത്.
സൂരജിന്റെ പല ഇടപാടുകളും ഭാര്യയുടെയും മക്കളുടെയും പേരില്‍ ആയിരുന്നു. മാസങ്ങളായി വിജിലന്‍സ് നീരിക്ഷണത്തില്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ പല വസ്തു ഇടപാടുകളും വിവിധ സബ് രജിസ്റ്റര്‍ ഓഫീസില്‍ നിന്നും വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡ് നടത്തിയത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നും അനുമതി വാങ്ങിയതിനു ശേഷം അതീവ രഹസ്യം ആയിട്ടാണ് റെയ്ഡ് തീരുമാനിച്ചത്. രാവിലെ റെയ്ഡ്
നടക്കും വരെ വിവരം പുറത്തു വിട്ടിരുന്നില്ല. വിജിലന്‍സ് എസ് പി ടോമിന്റെ നേതൃത്വത്തില്‍ അഞ്ച് ഡി വൈ എസ് പിമാര്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ നിക്ഷേപം കണ്ടെത്തിയതായി ആണ് സൂചന. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലേയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

ബാങ്കില്‍ സാധാരണ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച സൂരജിന് പലരുടെ പേരിലായി കോടികളുടെ സ്വത്തു കണ്ടെത്തിയതിനാല്‍ കഴിഞ്ഞ അഞ്ച് മാസം ആയി വിജിലന്‍സ് നീരിക്ഷണത്തില്‍ ആയിരുന്നു സൂരജ്. അഴിമതിയിലൂടെ കോടികളുടെ സമ്പത്ത് ഉണ്ടാക്കി എന്നാണ് വിജിലന്‍സ് നിഗമനം. തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയിതത് എന്നാണ് വിജിലന്‍സിന്റെ വിശദീകരണം.
കൊച്ചിയിലും തിരുവനന്തപുരത്തും വാങ്ങിയ രണ്ട് ഫഌറ്റുകളെ കുറിച്ച് സൂരജ് ഇതുവരെ സര്‍ക്കാരിനെ അറിയിച്ചില്ലെന്നും അധികൃതര്‍ ആരോപിക്കുന്നു. ഭാര്യയുടെയും മക്കളുടെയും പണമിടപടിനു പുറമേ ബന്ധുക്കളുടെ ഇടപാടുകളും അന്വേഷിക്കുമെന്നും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. വിജിലന്‍സ് സ്വമേധയാ കേസ് എടുത്തതിനാല്‍ സൂരജിനെ സസ്‌പെന്റ് ചേയ്യുമെന്നും സൂചന ഉണ്ട്.












Click it and Unblock the Notifications