പി എസ് സി പരിശീലന കേന്ദ്രങ്ങളില്‍ റെയിഡ്; ക്ലാസെടുക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പി എസ് സി പരിശീലന കേന്ദ്രങ്ങളില്‍ വിജലന്‍സ് നടത്തിയ റെയ്ഡിനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുത്ത് പഠിപ്പിക്കാന്‍ പോകാന്‍ അനുമതിയുണ്ടെങ്കിലും അവധിക്ക് അപേക്ഷിക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പി എസ് സി പരിശീലന കേന്ദ്രത്തില്‍ പഠിപ്പിക്കാന്‍ എത്തിയതെന്നാണ് വിവരം.
ഉദ്യോഗസ്ഥന്‍ ചട്ടലംഘനം നടത്തിയെന്ന് വ്യക്തമായാല്‍ ഇയാള്‍ക്കെതിരെ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് നടപടിക്ക് ശുപാര്‍ശ ചെയ്യും. തിരുവനത്തപുരത്തെ വീറ്റോ, ലക്ഷ്യ എന്നീ പരിശീലന കേന്ദ്രങ്ങളിലായിരുന്നു വിജിലന്‍സ് റെയിഡ്. വീറ്റോയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. പരിശോധന ഇതുവരെ അവസാനിച്ചിട്ടില്ല. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായ ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്‍റേതാണ് വീറ്റോയെന്ന പരാതിയുണ്ടെങ്കിലും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുടെ പേരിലാണ് സ്ഥാപനം എന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.












Click it and Unblock the Notifications