കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെറ്റിയടിക്കുന്നത് പോക്കറ്റ് നിറയ്ക്കാന്‍; ഹൈവേ പോലീസിനെ വിജിലന്‍സ് പൊക്കി...

  • By Vishnu
Google Oneindia Malayalam News

കാസര്‍കോട്: ഹൈവേ പോലീസ് പെറ്റിയടിക്കുന്നതിന് കൃത്യമായി രസീത് കൊടുക്കുന്നില്ലെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. രസീത് കൊടുക്കാതെ തോന്നുന്ന പിഴ ഇടാക്കി പോക്കറ്റ് നിറയ്ക്കുകയാണ് ചില പോലീസുകാരുടെ പണി. കാസര്‍കോട് ഉപ്പളയില്‍ ഇത്‌പോലെ പണം പിരിച്ച ഹൈവേ പോലീസിനെ വിജിലന്‍സംഘം കയ്യോടെ പൊക്കി.

വാഹന പരിശോധനയ്ക്കിടെ അനധികൃതമായി പിരിച്ചെടുത്ത 21,300 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. ഉപ്പള നയാബസാറിന് സമീപം ഹൈവേ പോലീസ് വാഹന പരിശോധന നടത്തുന്ന സമയത്ത് വിജിലന്‍ മിന്നല്‍പരിശോധന നടത്തുകയായിരുന്നു.

Highway Police

സമീപത്തെ കടവരാന്തയില്‍ ഒളിപ്പിച്ച് വച്ച ബാഗില്‍ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ യാത്രക്കാരെ പിഴിഞ്ഞ് പോലീസ് അനധികൃതമായി പണം പിരിക്കുന്നുണ്ടെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഹൈവേ പോലീസ് സംഘത്തെ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. തുടര്‍ന്നാണ് പരിശോധന നടത്തിയത്. നീലേശ്വരത്തും ഹൈവേ പോലീസിന്റെ പക്കല്‍ കണക്കില്‍ സൂക്ഷിച്ച തുകയേക്കാള്‍ കുറവ് പണമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Read More: മൂന്നിടത്ത് സ്വകാര്യ ആശുപത്രി... മുന്‍ ആരോഗ്യമന്ത്രിയുടെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

ഹൈവേ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ കൈവശമുള്ള പണത്തിന്റെ കണക്ക് ജനറല്‍ ഡയറിയില്‍ എഴുതി വയ്ക്കണമെന്നാണ് വ്യവസ്ഥ. വാഹനങ്ങള്‍ പിടികൂടുമ്പോള്‍ രസീത് നല്‍കി പണം പ്രത്യേകം വേണം സൂക്ഷിക്കാന്‍. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. അനധികൃതമായി പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് മനസിലാകുമെന്നതിനാലാണിത്.

ഉപ്പളയില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ 19000 രൂപയും എസ്‌ഐയുടെ പക്കല്‍ നിന്ന് 2030 രൂപയുമാണ് കണക്കില്‍പെടാത്തതായി കണ്ടെത്തിയിട്ടുള്ളത്. ഇത്രയും തുക വാഹനപരിശോധനക്കിടെ രസീത് നല്‍കാതെ തട്ടിയെടുത്തതാണെന്നാണ് വിജിലന്‍സ് പറയുന്നത്.

<strong>സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിലെ രഹസ്യ അറയില്‍ തോക്ക് !!!</strong>സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിലെ രഹസ്യ അറയില്‍ തോക്ക് !!!

English summary
Unaccounted money, Highway police trapped by Vigilance raid at kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X