കെ ബാബുവിന് ജേക്കബ് തോമസിന്റെ 'റെഡ് കാര്‍ഡ്'... വീട്ടിലും മക്കളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ്
കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലിന്‍സ് റെയ്ഡ്. അനധികൃത്ത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.
ബാബുവിന്റെ വീട്ടില്‍ മാത്രമല്ല പരിശോധന. ബാബുവിന്റെ മക്കളുടെ വീടുകളിലും അടുപ്പക്കാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. ആറ് വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട് എന്നാണ് വിവരം.ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കഴിഞ്ഞ ദിവസം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബാര്‍ കോഴ വിഷയം കത്തി നിന്നിരുന്ന സമയത്ത് തന്നെ കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നിരുന്നു. ബാര്‍ കോഴ കേസിലും കെ ബാബുവിനെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി കെ ബാബു സന്പാദിച്ച സ്വത്ത് വകകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മന്ത്രി ആയതിന് ശേഷം ബാബുവിന്‍റെ ആസ്തിയില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി ആക്ഷേപം ഉണ്ട്. ബാബുവിന്‍റെ അടുപ്പക്കാരുടെ ആസ്തിയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. ബിനാപി പേരില്ഡ സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ ഇപ്പോള്‍ വിജിലന്‍സ് പരിശോധിച്ച് വരികയാണ്.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതിന് ശേഷം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി കേസുകളെല്ലാം തന്നെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. പോക്കറ്റില്‍ മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡുമായാണ് താന്‍ നടക്കുന്നത് എന്നായിരുന്നു സ്ഥാനം ഏറ്റെടുത്തതിന് ശേഷം ജേക്കബ് തോമസ് പറഞ്ഞത്.












Click it and Unblock the Notifications