സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശേധന നടത്തി. 'ഓപ്പറേഷന്‍ കിച്ചടി' എന്ന പേരിലാണ് പരിശോധന നടന്നത്. വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ലഭിച്ച പരാധിയുടെ അടിസ്ഥാനത്തിലാണ് പരിശേധന നടത്തിയത്. കേരളത്തിലെ എല്ലാ ഓഫീസുകളിലും ഒരേ സമയത്താണ് പരിശോധന നടന്നത്.

ജലവകുപ്പ്, നഗരസഭ, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം വിജിലന്‍സ് പരിശോധന നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം ശരിയായി അല്ല നടക്കുന്നതെന്നും അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മതിയായ സേവനം ലഭിക്കുന്നില്ലെന്നും വര്‍ഷങ്ങളായി ഉള്ള നിലനില്‍ക്കുന്ന പരാതിയാണ്.
ക്യത്യസമയത്തല്ല ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകുന്നത് എന്നതടക്കം നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചുകൊണ്ടിരുന്നത്. അതിന്റെ തുടര്‍ച്ച എന്ന വണ്ണമാണ് വിജിലന്‍സിന്റെ പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം.












Click it and Unblock the Notifications