കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈഎസ്പി വിഎസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കേസില്‍ ശിവകുമാറിനൊപ്പം പ്രതിയായ മറ്റ് മൂന്നു പേരുടെ വീടുകളിലും റെയിഡ് നടക്കുകയാണ്.

ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എംപി ആയ കാലം മുതല്‍ വിഎസ് ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലാണ് കേസെടുത്തത്.

vssivakumar

കേസില്‍ ശിവകുമാറിനേയും മറ്റ് പ്രതികളേയും നേരത്തെ മൂന്ന് തവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശിവകുമാര്‍ ഒഴികേയുള്ള മറ്റ് മൂന്ന് പേര്‍ക്കും വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടായിരുന്നെന്ന് വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശിവകുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസില്‍ ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന.

കോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാംകോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം

 തങ്ങള്‍ പങ്കെടുത്ത വേദിയിലേക്ക് തന്നെ ക്ഷണിച്ച ലീഗിലെ ചിലര്‍ക്കല്ലേ ഇപ്പോഴും ഹാലിളകുന്നത്: ജയരാജന്‍ തങ്ങള്‍ പങ്കെടുത്ത വേദിയിലേക്ക് തന്നെ ക്ഷണിച്ച ലീഗിലെ ചിലര്‍ക്കല്ലേ ഇപ്പോഴും ഹാലിളകുന്നത്: ജയരാജന്‍

English summary
vigilance raids on homes of ex minister vs sivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X