Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ബാബുവിനെതിരെ വിജിലന്‍സ് കേസിന് ശുപാര്‍ശ

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കേസിന് ശുപാര്‍ശ. ഹോട്ടലുടമകളുടെ പരാതിയിലാണ് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ബാര്‍ അഴിമതി കേസില്‍ കെ ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്.

പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് എടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചട്ട വിരുദ്ധമായി ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതായും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായുമുള്ള പരാതികളിലാണ് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് റേഞ്ച് എസ്പി ഡയറക്ടര്‍ ജേക്കബ് തോമസിനോട് ശുപാര്‍ശ ചെയ്തത്.

K Babu

ഇഷ്ടക്കാര്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണറില്‍ നിന്ന് എടുത്ത് മാറ്റിയത് അഴിമതി നടത്താനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ചില ഉദ്യോഗസ്ഥരെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ നിയമിച്ചത് അഴിമതി മൂടിവെക്കാനാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിയമങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും എസ്പിയുടെ ശുപാര്‍ശയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+