കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; മന്ത്രി കെ എം മാണിയില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാനായി ബാര്‍ ഉടമകളില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിയില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. കോഴ വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമായിരുന്നു മാണിയില്‍ നിന്നും മൊഴിയെടുത്തത്. ഒരു കോടിരൂപ കോഴവാങ്ങിയെന്ന് ആരോപണം മാണി വിജന്‍സിന് മുമ്പാകെ നിഷേധിച്ചു. എന്നാല്‍ ബാറുടമകള്‍ പലതവണയായി തന്നെ വന്നു കണ്ടിട്ടുണ്ടെന്നും നിവേദനം തന്നിട്ടുണ്ടെന്നും മാണി വിജിലന്‍സിന് മൊഴി നല്‍കി.

km-mani

മുന്‍കൂട്ടി അനുവാദം ചോദിച്ചശേഷമാണ് വിജിലന്‍സ് മാണിയുടെ വസതിയിലെത്തിയത്. ആരോപണത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് തന്റെ ഭാഗം കേള്‍ക്കുക മാത്രമാണ് ചെയ്തതെന്ന് കെഎം മാണി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ തന്റെ ഭാഗം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അത് വിജിലന്‍സിനോട് ആവര്‍ത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ആണ് കെ എം മാണി അഞ്ചുകോടി രൂപ കോഴ ചോദിച്ചെന്നും അതില്‍ ഒരു കോടി രൂപ നല്‍കിയെന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍, കോഴയെന്ന വാക്ക് ബിജു രമേശ് പിന്നീട് മയപ്പെടുത്തുകയായിരുന്നു. വിജിലന്‍സിന് തെളിവു നല്‍കാനും ബിജു രമേശ് തയ്യാറായിട്ടില്ല. ആരോപണത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ കേസെടുക്കാനാകില്ലെന്നാണ് വിജിന്‍സിന്റെ ഇപ്പൊഴത്തെ നിലപാട്.

English summary
Vigilance recorded K.M Mani's statement in bar bribe row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X