Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെയാരും ലൈംഗികമായി ഉപയോഗിച്ചിട്ടില്ല; സരിത

പത്തനംതിട്ട: തന്നെയാരും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. താന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ മൊഴി തെറ്റാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സരിത എസ് നായര്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്റ്റാര്‍ക്ക് മൊഴി നല്‍കിയെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സരിത പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതിനു പിന്നാലെയാണ് സരിതയെ പീഡിപ്പിച്ച മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ രംഗപ്രവേശനം.

Saritha S Nair

കേന്ദ്രമന്ത്രി കെസി വേണു ഗോപാലും മുന്‍ മന്ത്രി കെബി ഗണേഷ് കുമാറും ടൂറിസം മന്ത്രി എപി അനില്‍കുമാറുമാണ് സരിതയെ പീഡിപ്പിച്ച മന്ത്രമാരെന്നായിരുന്നു ബിജുവിന്റെ വാക്കുകള്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആലുവക്കോടതയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, തന്നെ ഒരു മന്ത്രിയും ലൈംഗികമായി ചൂഷണം ചെയ്തില്ലെന്നാണ് ഇപ്പോള്‍ സരിത പറയുന്നത്.

കേടതിക്ക് മുമ്പില്‍ തിനിക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സരിത പറഞ്ഞതുമുതല്‍ ഇതുവരെ രഹസ്യമൊഴിയില്‍ ചില ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു. സരിത പറഞ്ഞ രഹസ്യമൊഴി രേഖപ്പെടുത്താതെ എഴുതി നല്‍കാന്‍ മജിസട്രേറ്റ് ഉത്തരവിട്ടതായിരുന്നു തുടക്കം. പിന്നീട് സരിതയുടെ രഹസ്യമൊഴിയില്‍ മന്ത്രിമാരും വ്യവസായികളുമുണ്ടെന്ന് പറഞ്ഞ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ രംഗത്ത് വന്നത് വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

എന്നാല്‍ സരിതയുടെ രഹസ്യമൊഴി പരസ്യമാക്കിയപ്പോള്‍ അതില്‍ ഒരു മന്ത്രിയുടേയോ വ്യവസായിയുടെയോ പൊയിട്ട് നേരത്തെ പറഞ്ഞിരുന്ന പലരുടെയും പേരുകള്‍ പോലും ഉണ്ടായിരുന്നില്ല. ഈ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താന്‍ പലരാലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സരിത മൊഴിനല്‍കിയതായുള്ള ചീഫ് മജിസ്‌ട്രേറ്റിന്റെ വെളിപ്പെടുത്തല്‍. കോടതി തിരക്കുകള്‍ കൊണ്ടാണ് ഇക്കാര്യം നേരത്തെ വെളിപ്പെടുത്താന്‍ കഴിയാതെ പോയതെന്ന മജിസ്‌ട്രേറ്റിന്റെ മൊഴിയിലും എന്തോ ദുരൂഹതിയില്ലെ....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+