ദിലീപിന്റെ രക്തത്തിന് ദാഹിച്ചവർക്ക് നിരാശ.. ദിലീപ് തെറ്റുകാരനല്ല.. ആരോപണങ്ങളെല്ലാം പച്ചക്കള്ളമെന്ന്
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ നേരെ ഉയരാത്ത ആരോപണങ്ങളില്ല. ദിലീപ് സിനിമയില്‍ നിന്നും ഒതുക്കിയെന്നും ഇല്ലാതാക്കിയെന്നും തുടങ്ങിയ വ്യക്തിപരമായ ആരോപണങ്ങള്‍ തുടങ്ങി ബിനാമി ഇടപാടുകളും ഭൂമി കയ്യേറ്റവും കൈക്കൂലിയും അടക്കം പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നു.
ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഏറ്റവും അധികം പണികിട്ടിയത് ചാലക്കുടിയിലെ നടന്റെ സ്വപ്‌നപദ്ധതിയായ ഡി സിനിമാസിനാണ്. ഭൂമി കയ്യേറ്റവും അനധികൃത നിര്‍മ്മാണവും ആരോപിച്ച് തിയറ്റര്‍ പൂട്ടുക പോലുമുണ്ടായി. എന്നാലിപ്പോള്‍ ദിലീപിന് ആശ്വസിക്കാന്‍ വകയുണ്ട്. ആരോപണങ്ങളെല്ലാം പൊളിഞ്ഞ് പാളീസായിരിക്കുന്നു.

ഡി സിനിമാസിനെതിരെ ആരോപണങ്ങൾ
ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടാണെന്നും തിയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നുമാണ് പരാതി ഉയര്‍ന്നത്. ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതികള്‍ക്കായി 20 ലക്ഷം ദിലീപ് കൈക്കൂലി നല്‍കിയെന്നും ആരോപണം ഉയര്‍ന്നു.

വിജിലൻസ് റിപ്പോർട്ട്
ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് കാണിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇപ്പോഴിതാ വിജിലന്‍സ് റിപ്പോര്‍ട്ടും വന്നിരിക്കുന്നു.

ദിലീപ് ഭൂമി കയ്യേറിയിട്ടില്ല
ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഡി സിനിമാസിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും, അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടന്നിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

കോടതി ഉത്തരവിൽ അന്വേഷണം
ഡി സിനിമാസ് വിഷയത്തില്‍ തൃശൂര്‍ മുന്‍ കളക്ടര്‍ എംഎസ് ജയ, ദിലീപ് എന്നിവരെ പ്രതി ചേര്‍ത്താണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് പ്രകാരം കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കളക്ടർക്കും ആശ്വാസം
ഡി സിനിമാസിന്റെ രണ്ടാമത്തെ നിലയുടെ നിര്‍മ്മാണപ്രവര്‍ത്തനം നടന്നത് അംഗീകരത്തോടെയാണ് എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല മുന്‍ കളക്ടര്‍ എംഎസ് ജയ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി പരിഗണിക്കും
ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന കേസ് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പൊതുപ്രവർത്തകൻ പരാതിക്കാരൻ
വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തോടെയായിരിക്കും റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുക. പൊതുപ്രവര്‍ത്തകനായ ജോസഫാണ് ദിലീപ് ഭൂമി കയ്യേറിയാണ് ഡി സിനിമാസ് നിര്‍മ്മിച്ചത് എന്നാരോപിച്ച് പരാതി നല്‍കിയത്.

തീയറ്റർ പൂട്ടിച്ച് നഗരസഭ
2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇടത് മുന്നണി ആരോപിച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചാലക്കുടി നഗരസഭ തിയറ്റര്‍ പൂട്ടിച്ചിരുന്നു.

രക്ഷയ്ക്ക് ഹൈക്കോടതി
നഗരസഭയുടെ നീക്കത്തിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിക്കുകയും തിയറ്റര്‍ തുറക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ദിലീപിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് നിസ്സാരകാരണം ചൂണ്ടിക്കാട്ടി തിയറ്റര്‍ പൂട്ടിച്ചതെന്ന് അന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു.

അറസ്റ്റിന് പിന്നാലെ ആരോപണങ്ങൾ
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് ഡിസിനിമാസ് പണിതിരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നത്. ഇത് കൂടാതെ മറ്റിടങ്ങളിലും ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ആരോപിക്കപ്പെട്ടു.

സർവ്വേയറുടെ പരിശോധന
തിയറ്റര്‍ കയ്യേറ്റഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. റവന്യൂ വകുപ്പിന്റെ ഉത്തരവ് പ്രകാരം ജില്ലാ സര്‍വ്വേയര്‍ ഭൂമി പരിശോധന നടത്തിയിരുന്നു.

ഭൂമി കയ്യേറിയില്ല
എന്നാല്‍ ഭൂമി കയ്യേറിയില്ല എന്ന് തന്നെയാണ് ജില്ലാ സര്‍വ്വേയറുടെ അന്വേഷണത്തിലും കണ്ടെത്തിയത്. അതേസമയം തിയറ്റര്‍ സമുച്ചയത്തിന് സമീപത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഭൂമി ഡിസിനിമാസിന്റെ കൈവശമുള്ളതായി ആരോപണമുണ്ട്.

ദിലീപ് അനുകൂലികൾക്ക് ആശ്വാസം
ഡി സിനിമാസിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ദിലീപ് അനുകൂലികള്‍ക്ക് ചെറിയ ആശ്വാസമല്ല നല്‍കുന്നത്. കാരണം ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എ്ന്ന് വാദിക്കുന്നവര്‍ക്ക് ഡി സിനിമാസിന് കിട്ടിയ ക്ലീന്‍ചിറ്റ് ബലമേകും.












Click it and Unblock the Notifications